Sunday 21 August 2011

എന്തുകൊണ്ട് ഹസാരെയുടെ സമരത്തിന്‌ വന്‍ പിന്തുണ ലഭിക്കുന്നു ?

ഇന്ന് ഭാരതത്തില്‍ ആകെ ഹസാരെ മാനിയ ആണ്. യുവതം മുഴുവന്‍ ഹസരെയേ പിന്തുണയ്ക്കുന്നു. മൌലീക അവകാശങ്ങള്‍ എല്ലാം പ്രേയോജനപെടുത്തി ഹസാരെ നടത്തുന്ന സമരത്തിന്‌ പിന്തുണയുമായി പതിനായിരങ്ങള്‍ അദ്ദേഹത്തിന് ചുറ്റും തടിച്ചു കൂടുന്നു.ഹസാരെയുടെ മാര്‍ഗങ്ങളില്‍ ചിലതിനോട് എല്ലാവര്‍ക്കും യോജിക്കാന്‍ കഴിഞ്ഞെന്നുവരില്ല, എന്നാല്‍ അദ്ദേഹം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ രാജ്യസ്നേഹികളായ എല്ലാവരുടെയും മനസ്സിലുള്ളതാണ്.അഴിമതി വിരുദ്ധ ഭാരതം ആരാണ് സ്വപ്നം കാണാത്തത്.ഇതുകൊണ്ട് തന്നെ ആണ് രാഷ്ട്രീയം മറന്നു യുവത്വം ഈ സമരത്തെ സപ്പോര്‍ട്ട് ചെയ്യുന്നത്.

പക്ഷെ നമ്മള്‍ എത്രപേര്‍ക്ക് ഇറോം ഷര്‍മിളയെ അറിയാം, എത്രപേര്‍ക്ക് മയിലമ്മയെ അറിയാം? അന്ന ഹസ്സരെയേ പോലെ ഇവരും ഇന്ത്യ ഒട്ടാകെ അറിഞ്ഞ സമരം നടത്തിയവര്‍ ആണ്. ഇവര്‍ മാത്രമോ സുന്ദര്‍ലാല്‍ ഭാഹുഗുന,സ്വാമി നിഗമനന്ദ, തുണ്ടാങ്ങിയ എത്ര പേര്‍. പക്ഷെ അവര്‍ക്കൊന്നും ഇത്ര പിന്തുണ ലെഭിക്കാഞ്ഞത് എന്ത് കൊണ്ട്? കാരണം ലെളിതമാണ്‌ ഇവരുടെ ഒക്കെ സമരത്തിന്‌ ഒരു പ്രാദേശീക വികാരം ഉണ്ടായ്രുന്നു. ദേശീയ ശ്രെധ മആക്ര്ഷിചെങ്ങിലും ഇവര്‍ ഒക്കെ ഏറ്റെടുത്ത വിഷയം അവരുടെ സമൂഹത്തില്‍ മാത്രം ഒതുങ്ങുന്നതയ്രുന്നു അല്ലെങ്ങില്‍ ജനം അങ്ങനെ കരുതി മയിലമ്മ പോരാടിയത് പ്ലാച്ചിമടയില്‍ കുടിവെള്ളത്തിനു വേണ്ടിയാണു, ഇറോം ഷര്‍മിള പൊരുത്തുന്നത് തന്റെ നാട്ടില്‍ ആര്‍മിയുടെ ദുര്‍ഭരണത്തിനെതിരെ ആണ്. പത്തു കൊല്ലമായി ഇറോം ഷര്‍മിള പത്തു കൊല്ലമായി ആഹാരം കഴിക്കാതെ പൊരുതുന്ന ഇറോം ഷര്‍മിളയെ  എന്ത് കൊണ്ട് മാധ്യമങ്ങളും നമ്മളും കണ്ടില്ല എന്ന് നടിക്കുന്നു. അന്ന ഹസ്സരെയിലും കൂടുതല്‍ കാലമായി ഉപവസിക്കുന്നത് ഇറോം ഷര്‍മിള അല്ലെ? അതുപോലെ തന്നെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉയര്‍ത്തിയ സുന്ദര്‍ലാല്‍ ഭാഹുഗുന,സ്വാമി നിഗമനന്ദ എന്നിവര്‍ യുവാക്കള്‍ കിടയില്‍ എന്ത് കൊണ്ട് ഹിറ്റ്‌ ആയില്ല?

ഇവര്‍ ഒക്കെ പോരാടിയത് അവരുടെ പ്രദേശത്തെ പ്രശ്നങ്ങള്‍ ഉയര്‍ത്തി കട്ടി ആണ് അതൊന്നും സമീപ ഭാവിയില്‍ തങ്ങളെ ബാധിക്കില്ല എന്ന് ജനം കരുതി. എന്നാല്‍ ഹസാരെ ഉയര്‍ത്തുന്ന പ്രശ്നം ദേശീയ വിഷയം ആണ്. അഴിമതിക്ക് എതിരെ ഉള്ള പൊതു വികാരം ആണ് ഹസാരെയുടെ സമരത്തിനെ വിജയ്പ്പിക്കുന്നത്. ഹസാരെ എന്ന വെക്തി അല്ല അദ്ദേഹം ഉയര്‍ത്തി പിടിക്കുന്ന ലക്‌ഷ്യം ആണ് ഹിറ്റ്‌ ആവുന്നത്. UPA സര്‍കാരില്‍ മനം മടുത്ത ഒരു ജനതെയുടെ പൊതുവികാരം. അഴിമതി എന്നത് ഇന്ന് ഭാരതത്തെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുമ്പോള്‍ എന്ത് കൊണ്ട് UPA ഇതിനു എതിരെ പ്രതികരിക്കുന്നില്ല? PMനെ അഴിമതി നിയമത്തിന്റെ പരിധിയില്‍ കൊണ്ട് വന്നാല്‍ എന്താണ് തെറ്റ്? കേരളത്തില്‍ ലോകായുക്ത വന്നപ്പ്പോള്‍ CMനെ ഒഴിവാക്കിയോ? ഒരു വെക്തി നിയമത്തിനും അപ്പുറം നിലനില്‍ക്കുന്നത് ജനാധിപത്യ രാജ്യത്തു അല്ല സ്വേച്ഛാധിപത്യ രാജ്യത്തു ആണ്! ഇവിടെ എന്ത് തെറ്റാണു നിയമത്തിനു മുന്നില്‍ ഹസാരെ ചെയ്യുന്നത് എന്ന് വെക്തമാക്കാന്‍ PMനു പോലും കഴിയുന്നില്ല. പിന്നെ എന്തിനാണ് ഹസ്സരെയേ ജയിലില്‍ അടക്കാന്‍ നോക്കുന്നത്. മൌലീകാവകാശം എന്നത് UPA സര്കാരിനു എതിരെ സംസാരിച്ചാല്‍ ഇല്ലാതെ ആവുന്നത് ഒന്നാണോ?

ഇതിനു മുന്പ് രാംദേവ് സമരം നടത്തിയപ്പോള്‍ നിങ്ങള്‍ പറഞ്ഞു രാംദേവ്നു കോടികളുടെ കള്ളപണം ഉണ്ട് എന്ന്. അതില്‍ എനിക്കോ 75% ഭാരതീയര്‍ക്കോ സംശയം ഇല്ല? പക്ഷെ ഒരു സംശയം ഉണ്ട്  സമരം കഴിഞ്ഞപ്പോള്‍ രാംദേവ് വിശുധനായോ? എന്ത് കൊണ്ട് PM പോലും കോടികളുടെ കള്ള പണം ഉണ്ട് എന്ന് പറഞ്ഞ വെക്തി നിന്നും ഭാരതത്തില്‍ സസുഖം വാഴുന്നു? സമരത്തിനു മുന്‍പും പിന്‍പും രാംദേവ് വിശുദ്ധന്‍ UPAക്ക് എതിരെ സമരം ചെയ്താല്‍ മാത്രം ആണോ ഒരാള്‍ കള്ളന്‍ ആവുന്നത്. ചോദ്യം PM ഒഴികെ ഉള്ള കോണ്‍ഗ്രെസ്സ്കാരോട് ആണ്. PM ആ സ്ഥാനം ലഭിക്കുന്നതിനു വേണ്ടി തന്റെ നാവ് സോണിയജിക്ക് മുന്നില്‍ പണയംവച്ചത് കൊണ്ട് PM ചോദിച്ചാലും മിണ്ടില്ല!!

ഹസ്സരെയുടെ മാര്‍ഗത്തെ അല്ല അദ്ധേഹത്തിന്റെ ലക്ഷ്യത്തെ ആണ് ഞാന്‍ അനുകൂലിക്കുന്നത്.പ്രധാനമന്ത്രിക്കടക്കം ബാധകമായ സുശക്തവും പഴുതുകളില്ലാത്തുമായ ലോക്പാല്‍ സംവിധാനം കൊണ്ടുവരിക എന്ന അദ്ധേഹത്തിന്റെ ലക്ഷ്യത്തെ ഏത് ഭാരതീയനാണ് എതിര്‍ക്കാന്‍ കഴിയുക?

ഭരണം നിലനിര്‍ത്താന്‍ നിങ്ങള്‍ ഏത് അറ്റം വരെയും പോകും എന്ന് ഞങ്ങള്‍ക്കറിയാം. എങ്കിലും ജനാധിപത്യ മര്യാദ എന്നത് ഒന്ന് ഉണ്ട് എന്ന് നിങ്ങള്‍ മനസിലാക്കുക.സമാധാനപരമായി പ്രധിഷേധിക്കാന്‍ ഏത് ഒരു ഭാരതീയനും അവകാശം ഉണ്ട്. ഇല്ല എന്ന് പറയാന്‍ ഇവിടുത്തെ കോണ്‍ഗ്രസുകാര്‍ വളര്‍ന്നിട്ടില്ല. ഞാന്‍ ഒരിക്കല്‍ കൂടി പറയുന്നു ഇത് ഒരു ജനാധിപത്യ രാജ്യം ആണ്.തെറ്റുകള്‍ തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ ജനങ്ങളുടെ കൊടും രോഷത്തിന്റെ അഗ്നിയില്‍ എറിഞ്ഞു ഇല്ലാതാവും.

Wednesday 17 August 2011

രാഷ്ട്രീയകാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു വിദ്യാഭ്യാസ യോഗ്യത വേണോ?

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് NSS ‍കോളേജില്‍ നടത്തിയ ഡിബൈററ് മത്സരത്തിലെ  ഒരു വിഷയം ഇതായിരുന്നു. ചര്‍ച്ചയില്‍ വേണമെന്നും വേണ്ടയെന്നും അഭിപ്രായം ഉയര്‍ന്നു വന്നു.ഞാന്‍ NSS മെമ്പര്‍ ആയതു കൊണ്ട് എനിക്ക് മത്സരിക്കാന്‍ പറ്റിയില്ല ആയതിനാല്‍ എന്റെ അഭിപ്രായം ഞാന്‍ ഇവിടെ കുറിക്കുന്നു.

രാഷ്ട്രീയത്തിനു ഒരു വിദ്യഭ്യാസ യോഗ്യത വെക്കുന്നതിനോദ് ഒരിക്കലും എനിക്ക് യോജിക്കാന്‍ പറ്റില്ല. എന്ന് വെച്ച് വിദ്യഭ്യാസ ഇല്ലാത്തവര്‍ക്ക് ആണ് രാഷ്ട്രീയം എന്നും ഞാന്‍ അര്‍ഥം ആക്കുന്നില്ല. വിദ്യാഭ്യാസം അവനു ഒരു പ്ലസ്‌ പോയിന്റ്‌ ആകും എന്ന് മാത്രം.ഒരു രാഷ്ട്രീയ പ്രേതിനിതി എന്നത് ഒരു സമൂഹത്തിന്റെ വക്താവ് ആണു. അവനു പുസ്തകങ്ങളില്‍ നിന്നുള്ള അറിവിനു അപ്പുറം അവന്റെ സമൂഹത്തെ അറിഞ്ഞിരിക്കണം. പാഠ പുസ്ടകങ്ങളില്‍ നിന്നല്ല എന്നും ഒരു സമൂഹത്തില്‍ നിന്നാണു ഒരു രാഷ്ട്രീയക്കാരന്‍ ജനിക്കുന്നത്. പൊതുസമൂഹം നല്‍കുന്ന പിന്തുണ തന്നെ ആണു ഒരു ജനാധിപത്യ രാജ്യത്തു ഒരു രാഷ്ട്രീയകാരനു ഉള്ള യോഗ്യത.

ലാലു പ്രസാദ്‌ യാദവ് എത്ര വരെ പഠിച്ചു എന്ന് നമുക്ക് അറിയാവുന്നത് ആണു പക്ഷെ ഇന്ത്യ കണ്ട ഏറ്റവും നല്ല റെയില്‍വേ മിനിസ്റെര്‍ അദ്ദേഹം ആണു എന്ന് പറയുന്നതില്‍ തെറ്റില്ല. വിദേശത്തു നിന്ന് പോലും ലാലു പ്രസാദ്‌ യാദവ് എന്നാ മന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ വിദ്യാര്‍ഥികള്‍ വന്നിരുന്നു എന്നത് ഒരല്‍പം ആദരവോടെ അല്ലെ നമ്മള്‍ കേട്ടിരുന്നത്? എന്തിനു ഏറെ പറയുന്നു നാലാം ക്ലാസ്സ്‌ മാത്രം യോഗ്യത ആയി ഉള്ള സഖാവ് VS ന്റെ  സര്കാറിനു ലഭിച്ച പിന്തുണ ഇതുവരെ കേരളത്തില്‍ ഭരിച്ച ഒരു സര്‍ക്കാരിനും ലഭിച്ചിട്ടില്ല എന്നത് ഒരു വസ്തുത അല്ലെ? ഇനി നിങ്ങള്‍ UPA സര്‍ക്കാരിന്റെ  കാര്യം എടുക്കു. ബഹുമുഖ പ്രതിഭ ,സാംമ്പത്തിക ശാസ്ത്രത്തില്‍ കേമന്‍ എന്നോകെ പറഞ്ഞു കൊണ്ട് വന്നു PM ആകിയ വെക്തി നയിക്കുന്ന UPA സര്‍കാര്‍ എന്താണ് ചെയ്യുന്നത് . അഴിമതിയില്‍ മുങ്ങി കുളിച്ച അവരുടെ പ്രമുഖ നേതാക്കള്‍ ഒക്കെയും വിദ്യാ സമ്പന്നര്‍ അല്ലെ? ഭാരതത്തില്‍ ഒരിടത് നിന്ന് എങ്കിലും മന്‍മോഹന്‍ സിംഗ്നു തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സാധിച്ചിട്ടുണ്ടോ?UN അണ്ടര്‍ സെക്രട്ടറി ശശി തരൂര്‍ രാഷ്ട്രീയത്തില്‍ ശോഭിച്ചോ?

മുകളില്‍ പറഞ്ഞ പോയിന്റ്‌ മത്സരത്തില്‍ ഉന്നയിച്ചപ്പോള്‍ രാഷ്ട്രീയകാര്‍ അല്ല അവരുടെ ഓഫീസ് ആണു ഭരിക്കുനത് എന്ന് അതിനു എതിര്‍ വാദം കേട്ടു. അങ്ങനെ ആണേല്‍ എനിക്ക് ചോദ്യം ചോദിക്കാന്‍ ഉണ്ട് , ഇവിടെ IAS ഉദ്ധ്യോഗസ്ഥര്‍ എന്നും ഇല്ലേ അപ്പോള്‍ എല്ലാ സര്‍ക്കാരിന്റെയും ഭരണം ഒരുപോലെ ഇരിക്കണ്ടേ. 

ഭാരതത്തില്‍ ഭൂരിപക്ഷം സാധാരണകാര്‍ ആണു. കേരളം പോലെ നൂറു % സാഷരത ഉള്ള ഒരു നാട്ടില്‍ വിദ്യാഭ്യാസം ഉള്ളവര്‍ ഒരുപാട് ഉണ്ടാകും പക്ഷെ ഭാരതത്തിന്റെ ഉള്‍നാടന്‍  ഗ്രാമങ്ങളിലോ? അവിടെ ബിരുദധാരികള്‍ ഇല്ലെങ്ങില്‍ നമ്മള്‍ ബിരുദധാരികളെ പുറത്ത് നിന്ന് ഇറക്കുമതി ചെയ്യണോ? അങ്ങനെ വരുന്നവര്‍ക്ക് ആ ഗ്രാമത്തിന്റെ പൊതു വികാരം അറിയുമോ? സമൂഹത്തിന്റെ പൊതു വികാരം അറിയ്യുന്നവന്‍ ആയിരിക്കും ഒരു നല്ല നേതാവ് ആയി മാറുക. നല്ലത് തിരഞ്ഞെടുക്കാന്‍  ജനാധിപത്യ രാജ്യത്തു അവസരം ഉണ്ട്. ഒരിക്കലും തനിക് മോശം വരുന്ന ഒന്നിനെ ജനം തിരഞ്ഞെടുക്കും എന്ന് കരുതാന്‍ ആവുമോ? അഥവാ അങ്ങനെ അവന്‍ തിരഞ്ഞെടുത്താല്‍ അതിനെ അഗീകരിച്ചേ പറ്റു കാരണം ഇത് ഒരു ജനാധിപത്യ രാജ്യം അല്ലെ? ജനത്തിന്റെ കയ്യില്‍ ആണു രാജ്യം . അവന്‍ ആഗ്രഹിക്കുന്നത് പോലെയേ ഈ രാജ്യം പോവുക ഉള്ളു .


Monday 15 August 2011

ഞാന്‍ എങ്ങനെ കമ്മ്യൂണിസ്റ്റ്‌ ആയി......

ക്ലാസ്സുകളില്‍ നിന്ന്  ഗാന്ധിജിയെ അറിഞ്ഞപ്പോഴും, ഗാന്ധിജിയുടെ ആത്മകഥ വായിച്ചപ്പോഴും, അച്ഛന്‍ കോണ്‍ഗ്രസ്‌ ആണ് എന്ന് അമ്മ പറഞ്ഞപ്പോഴും എന്റെ ചെറു പ്രായത്തില്‍ ഞാന്‍ കോണ്‍ഗ്രസ്‌ ആയി. ഹിസ്റ്ററി പുസ്തകങ്ങളില്‍ എന്നും കോണ്‍ഗ്രസ്‌ നേതാക്കളുടെ പേരുകള്‍ അല്പം ആരാധനയോടെ ഞാന്‍ വായിച്ചു. ഗാന്ധിജി എന്ന സൂര്യ തേജസിന്റെ പ്രഭാവം കാരണം കോണ്‍ഗ്രസ്‌ എന്റെ ഉള്ളില്‍ തിളങ്ങി നിന്നു. ഇതിനെല്ലാം പുറമേ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്‌ ജയിച്ചാല്‍ അച്ഛന്‍ വാങ്ങികൊണ്ടുവരാരുള്ള ബിരിയാണിക്ക് വേണ്ടി ഞാന്‍ കോണ്‍ഗ്രസിന്റെ ജയത്തിനായി പ്രാര്‍ഥിച്ചു. 

പക്ഷെ വളര്‍ന്നപ്പോള്‍ എനിക്ക് മനസിലായി സ്വതന്ത്ര ഭാരതത്തിലെ ഭരണത്തിന്റെ സിംഹാസന ലഹരി ഗാന്ധിയന്‍ പാര്‍ട്ടിയിലെ നേതാക്കളെ എത്രത്തോളം ഗാന്ധിയില്‍ നിന്നു അകറ്റി എന്ന് . ഒന്നുകൂടെ എനിക്ക് മനസിലായി ഒരു ഗാന്ധി അല്ല അതിനുമപ്പുറം കുറെ പേരുടെ ചോരയുടെ മണം ഉണ്ട് നമ്മുടെ സ്വാതന്ത്ര്യത്തിനു എന്ന് . ഭഗത് സിങ്ങും ഹേമു കലാനിയും അടക്കം എത്രപേര്‍. എന്റെ നാടായ നിലേശ്വരത്തിന്റെ സമീപ ഗ്രാമമായ കയൂര്‍ അടക്കം എത്ര നാടുകള്‍ വിപ്ലവകാരികളുടെ ചോരയില്‍ ചുവന്നു തുടുത്തു. അപ്പോഴും ഞാന്‍ കോണ്‍ഗ്രസിനെ സ്നേഹിച്ചിരുന്നു. പക്ഷെ അന്ന് കേരളത്തില്‍ ഭരണം കയ്യാളുന്ന കോണ്‍ഗ്രസുകാര്‍ എന്നിലെ കമ്മ്യൂണിസ്റ്റ്‌കാരനെ ഉണര്‍ത്തി എന്ന് വേണം കരുതാന്‍.

അന്നത്തെ കോണ്‍ഗ്രസിന്റെ ഭീഷ്മാചാര്യന്‍ കരുണാകരന്റെ മലക്കം മറിച്ചലും,ഗാന്ധി സമാതിയില്‍ ബുഷിന്റെ  സുരക്ഷ ഉറപ്പാക്കാന്‍ പട്ടിയെ കൊണ്ട് മണപ്പിച്ചു പരിശോധിച്ച് എന്ന് അറിഞ്ഞപ്പോഴും ഞാന്‍ കോണ്‍ഗ്രസിനെ വെറുത്തു അല്ല അവരോടു എനിക്ക് ഒരുതരം അറപ്പ് തോനി. ആയിടക്കാണ്‌ അടിയതിരവസ്ഥയെ കുറിച്ച് വായിച്ചത് കോണ്‍ഗ്രസ്‌ എന്നാല്‍ അധികാര മോഹികള്‍ എന്ന് എനിക്ക് മനസിലായി. പിന്നെ എന്റെ ചിന്ത എങ്ങനെ മറ്റൊരു മാര്‍ഗത്തിലൂടെ നമുക്ക് ഈ നാടിനു വേണ്ടി പ്രവര്‍ത്തിക്കാം എന്നായിരുന്നു.കമ്മ്യൂണിസ്റ്റ്‌ ആശയങ്ങള്‍ കലാഹരനപെട്ടത്‌ ആണ് എന്ന്  ഞാന്‍ അന്ന് വിശ്വസിച്ചിരുന്നു. കമ്പ്യൂട്ടര്‍ വന്നപ്പോള്‍ എതിര്‍ത്തവര്‍, ചുമ്മാ സമരങ്ങള്‍ നടത്തുന്നവര്‍, എന്നൊക്കെ ആയിരുന്നു അന്ന് കാലത്ത് എന്റെ മനസിലെ കമ്മ്യൂണിസ്റ്റ്‌കാര്‍. പക്ഷെ അവരുടെ ആശയങ്ങള്‍ എവിടെയക്കെയോ എനിക്ക് ഇഷ്ടമായി. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് ഞാന്‍ ആദ്യമായി ഫിദല്‍ കാസ്ട്രോ എന്ന പേര് കേള്‍ക്കുന്നത്. അന്ന് എന്റെ കൂടുകാരന്‍ അപ്പോള്‍ പറഞ്ഞു തന്ന കുറച്ചു അറിവുകള്‍ മാത്രമേ എനിക്ക് കാസ്ട്രോയെ പറ്റി ഉണ്ടായിരുന്നുള്ളു. കൂട്ടുകാരന്‍ ഒന്നുകൂടെ പറഞ്ഞു തന്നു കാട്രോയുടെ നാടാണ്‌ അമേരിക്കയും മറ്റു പാശ്ചാത്യ രാജ്യങ്ങളും ഉപരോധം എര്പെടുതിയ്ട്ടും ഏറ്റവും കൂടുതല്‍ ഭിരുതധാരികളെ പഠിപ്പിച്ചു പുറത്തു ഇറക്കുന്നത് എന്ന്( മറ്റു ഏതു വികസിത രാജ്യത്തോടും കിടപിടിക്കുന്ന ഉയര്‍ന്ന സാഷരത നിരക്ക് ഉണ്ടങ്ങിലും ഇത് ശെരി അല്ല കാരണം ജന സന്ഗ്യ അവിടെ കുറവ് ആണ്). ഈ അറിവ് എന്നെ ഒന്ന് കൂടെ ചിന്തിപ്പിച്ചു അമേരിക്കയുടെ സഹായം ഇല്ലാതെ അമേരിക്കന്‍ സാമ്രാജ്യത്തിന്റെ മൂക്കിനു താഴെ ഒരു കൊച്ചു രാജ്യ ഇത്രയും പുരോഗതി കൈവരിചെങ്ങില്‍  അവര്‍ ഉയര്ത്തിപിടിക്കുന്ന ആശയത്തിന് എന്തോ ഒരു ശക്തി ഉണ്ട്. അവയെ കലാഹരനപെട്ടത്‌ എന്ന് പറഞ്ഞു തള്ളികളയുന്നവര്‍ക്ക് ആണ് പ്രശ്നം. തുടര്‍ന്ന് പത്താം ക്ലാസ്സ്‌ കഴിഞ്ഞുള്ള വേനല്‍ അവധിക്കു വായിച്ച പുസ്തകങ്ങള്‍  എന്നെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളും ആയി അടുപ്പിച്ചു.


പത്താം ക്ലാസ്സ്‌ കഴിഞ്ഞു തൃശൂരില്‍ പ്ലസ്‌ വണ്‍ പഠനത്തിനു പോയപ്പോള്‍ ആണ് ഞാന്‍ തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റ്‌ ആയത്. ഇഷ്ടമില്ലാത്ത വിഷയം പഠനത്തിനായി തിരഞ്ഞെടുത്തത് കൊണ്ടാവണം പഠനപുസ്തകങ്ങളെകാളും ഞാന്‍ ജനറല്‍ ബുക്സ് വായിച്ചു സമയം കളഞ്ഞു. അങ്ങനെ ഞാന്‍ നെരുധയെയും, ഹോം ചിമിനെയും, മാവോയെയും അറിഞ്ഞു. സിനിമഗാനങ്ങളെക്കാളും ഞാന്‍ വയലാര്‍ കവിതകളെ കേള്‍ക്കാന്‍ ഇഷ്ടപ്പെട്ടു. ഒരിക്കല്‍ ഒരു ക്വിസ് മത്സരത്തിനു സെന്റ്‌ തോമസ്‌ കോളേജില്‍ പോകേണ്ടി വന്നപ്പോള്‍ അവിടുത്തെ പ്രിസിപാലിന്റെ പ്രസംഗം കേട്ടു. അതില്‍ ഇങ്ങനെ ഒരു വാചകം ഉണ്ടായരുന്നു" സഖാവ് EMS നടന്ന ഇടനാഴിയിലൂടെ ആണ് നിങ്ങള്‍ ഇങ്ങോട്ട് വന്നത് എന്ന്, അവിടെ നിന്നാല്‍ നിങ്ങള്ക്ക് EMSമായി സംവദിക്കാം ". അത് എന്റെ മനസ്സില്‍ സ്പര്‍ശിച്ചു. അങ്ങനെ പ്ലസ്‌ ടുവില്‍ ഞാന്‍ സെന്റ്‌ തോമസ്‌ കോളേജ് ഹോസ്റ്റല്‍ലേക്ക് താമസം മാറ്റി. അവിടുന്ന് കിട്ടിയ പല കൂട്ടുകാരും എന്നിലെ രാഷ്ട്രീയ ചിന്തയെ രൂപപെടുതുന്നതില്‍ സഹായിച്ചു. ഒടുവില്‍ റിപ്പബ്ലിക്  ദിന പ്രസങ്ങത്തില്‍   ആണവകരാറിനെ എതിര്‍ത്ത് സംസാരിച്ചു  എന്നതിന്റെ പേരില്‍ നാല്‍ ആള്‍ അറിയെ ഞാന്‍ കമ്മ്യൂണിസ്റ്റ്‌ എന്ന് വിളിക്കപ്പെട്ടു.

പിന്നീടു ബിരുദ പഠനത്തിനു ചേര്‍ത്തലയില്‍ എത്തിയപ്പോള്‍ SFIയുടെ  സജീവ പ്രവര്‍ത്തകന്‍ ആയി പ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ട് ഇരിക്കുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നിവ പുലരാന്‍ ചേര്‍ത്തലയിലെ സഖാക്കല്‍ക്കൊപ്പം  ഇന്ന് ഞാന്‍ പൊരുതുന്നു.

Thursday 4 August 2011

മനോരമയുടെ മഞ്ഞ സംസ്കാരം

മലയാള മനോരമ ഒരു നിസ്പക്ഷ പത്രം ആണ് എന്ന് വിശ്വസിക്കാന്‍ മലയാളീ അത്ര മണ്ടന്മാര്‍ ഒന്നും അല്ല. എനിട്ടും നിസ്പക്ഷരായ മലയാളീ ഭൂരിപക്ഷം ഇന്നും ആശ്രയിക്കുന്നത് മലയാള മനോരമയെ ആണു.അതിനാല്‍ തന്നെ മലയാള മനോരമയില്‍ വരുന്ന പത്രത്തിന് വലിയ പ്രാധാന്യം ഉണ്ട്, അത് ആണു ഭൂരിപക്ഷം ജങ്ങളിലും എത്തുന്നത്.അത് അവരില്‍ ഒരു സാമൂഹിക കാഴ്ചപാട് ഉണ്ടാക്കുന്നു.പക്ഷെ ഒരു വിഭാഗത്തെ ചെളിവാരി എറിഞ്ഞും മറു വിഭാഗത്തെ ഉയര്‍ത്തിയും മനോരമ ഒരു മാധ്യമ പാപരത്വം തന്നെ സൃഷ്ടിച്ചു എന്ന് വേണം മനസിലാക്കാന്‍.

എങ്കിലും ഇവിടെ ഇടതുപക്ഷം അപ്രസക്തമാവുന്നില്ല, തിരഞ്ഞെടുപ്പുകളില്‍ ഒരു പുത്തന്‍ ആവേശത്തോടെ വീണ്ടും ഇടതുപക്ഷം അധികാരത്തില്‍ വരും. എന്തുകൊണ്ട്? ഉത്തരം ലളിതമാണ് കാലം മനോരമ നിരത്തിയ വാര്‍ത്തകള്‍ തെറ്റാണു എന്ന് തെളിയിക്കും. ഇടതുപക്ഷ സമരങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു മുദ്രാവാക്യം ഉണ്ട് "കാലം സാക്ഷി ചരിത്രം സാക്ഷി " എന്ന് തുടങ്ങുന്ന ഒരു മുദ്രാവാക്യം അത് അക്ഷരം പ്രതി ശെരിവെക്കും തരത്തില്‍ ആയിരുന്നു ഇടതുപക്ഷം ഉയര്‍ത്തിയ ചിന്തകള്‍. വരും തലമുറകള്‍ അത് ഏറ്റു പാടും. അപ്പോള്‍ അച്ചായന്റെ മഞ്ഞ പത്രം പോലും മൌനം പാലിക്കും അത് തന്നെ ആണല്ലോ ഇതുവരെ കണ്ടു വന്നത്.

വലതുപക്ഷ സങ്കടനകളെ ഉയര്‍ത്തിയും ഇടതുപക്ഷത്തെ താഴ്ത്തിയും മനോരമ അച്ചു നിരത്താന്‍ തുടങ്ങിയത് ഇന്നും ഇന്നലെയും ഒന്നും അല്ല. ഇവിടെ ഇടതുപക്ഷം വളര്‍ന്നു വരുന്നത് മുതല്‍ അച്ചായന്‍ ഇടത്പക്ഷത്തിനു എതിരെ അച്ചുകള്‍ നിരത്തി. സര്‍ CPയെ അനുകൂലിച്ചും സമരം ചെയ്ത സഖാകളെ എതിര്‍ത്തും മനോരമ ഇറങ്ങി, എന്നിട്ട് എന്തായി കാലം  സര്‍ CPയെ വാഴ്തിയോ? സഖാകളെ ജനം കല്ലെറിഞ്ഞോ? ഇല്ലല്ലോ?

കഴിഞ്ഞില്ല കേരളത്തില്‍ ഇടതുപക്ഷ ഭരണം വന്നാല്‍ താന്‍ വിഷം കഴിച്ചു ആത്മഹത്യാ ചെയ്യും എന്ന് അച്ചായന്‍ പറഞ്ഞു പക്ഷെ ഇടതുപക്ഷം അധികാരത്തില്‍ വന്നു. EMS മന്ത്രിസഭ ആയിരുന്നു അച്ചായന്റെ അടുത്ത ടാര്‍ഗറ്റ് EMSനെയും മത്രിസഭയെയും എതിര്‍ത്ത് അച്ചായന്‍ അച്ചു നിരത്തി. ഭൂപരിഷ്കരണ നിയമം, വിദ്യാഭ്യാസ ബില്‍ തുടങ്ങിയ മാതൃകാപരമായ പല പ്രേവര്തനെങ്ങളെയും മനോരമ പുചിച്ചു തള്ളി. ഒന്ന് ഞാന്‍ സമ്മതിക്കാം വിമോചന സമരത്തിനെ വിജയ്പ്പിക്കാനും അതുവഴി EMS മന്ത്രിസഭയെ താഴെ ഇറക്കാനും മനോരമക്ക് കഴിഞ്ഞു പക്ഷെ അത് ശാശ്വതമായിരുന്നില്ല EMS വീണ്ടും അതികാരത്തില്‍ വന്നില്ലേ?




 EMS ഒരിക്കല്‍ പറയുക ഉണ്ടായി " മനോരമ എന്നെ പറ്റി നല്ല ഒരു വാര്‍ത്ത‍ കൊടുത്താല്‍ എനിക്ക് ഉറപ്പാണ്‌ ഞാന്‍ എന്റെ പാര്‍ട്ടിക്ക് എന്തോ ദോഷം ചെയ്തിട്ടുണ്ട്" എന്ന്. ഇപ്പോള്‍ മനോരമ്മക്ക് പോലും EMSനെ പറ്റി മോശം പറയാന്‍ പറ്റില്ല. പറഞ്ഞാല്‍ ജനം അവരെ തള്ളി പറയും. അതുകൊണ്ട് തന്നെ ആണല്ലോ കഴിഞ്ഞ നൂറ്റാണ്ടിലെ വെക്തി (കേരളത്തിലെ ) എന്ന് പറഞ്ഞു മനോരമക്ക് EMSനെ വിശേഷിപ്പിക്കെണ്ടിവന്നത്. ഞാന്‍ നേരത്തെ പറഞ്ഞത് ഒന്ന് കൂടി ആവര്‍ത്തിക്കട്ടെ" കാലം സാക്ഷി ചരിത്രം സാക്ഷി"

തോക്കിന്‍ കുഴലിലൂടെ വിപ്ലവം കൊതിച്ച ഒരു സഖാവ് ഉണ്ടായ്രുന്നു നക്സല്‍ ജോസഫ്‌ (ഞങ്ങളെ എതിര്‍ത്ത് എങ്കിലും നക്സല്‍ വാദികളും ഉയര്‍ത്തുന്നത് ഇടതുപക്ഷ മൂല്യങ്ങള്‍ തന്നെ ആണ്,പക്ഷെ ഒരു ജനാതിപത്യ രാഷ്ട്രത്തില്‍ തീവ്രഇടതുപക്ഷ വികാരത്തിന്  പ്രസക്തി ഇല്ല എന്ന് മാത്രം). സഖാവിന്റെ മരണം എങ്ങനെ ആണ് മനോരമ റിപ്പോര്‍ട്ട്‌ ചെയ്തത് എന്ന് അറിയുമോ? അത് ഒരു ദ്രിക്സാക്ഷി വിവരണം പോലെ ആണ് മനോരമ റിപ്പോര്‍ട്ട്‌ ചെയ്തത്. പോലീസിനു നേരെ നിറ ഒഴിച്ച സഖാവിനെ പോലീസ് മറ്റു മാര്‍ഗം ഇല്ലാത്തതു കൊണ്ട് വെടി വച്ചുകൊന്നു. സഖാവ് പോലീസിനു  നേരെ ഉന്നം പിടിക്കുക ആയിരുന്നതിനാല്‍ സഖാവിന്റെ വലം കണ്ണ് അടഞ്ഞു ആയിരുന്നു കിടന്നത്. ഒട്വില്‍ സഖവിന്റെത് കൊലപാതകം ആണ് എന്ന് സമീപ ഭാവിയില്‍ തെളിഞ്ഞപ്പോള്‍ മനോരമ അടവ് മാറ്റി തീവ്രവാദി എന്ന് വിളിച്ച ജോസഫ്‌ ഇപ്പോള്‍ അവര്‍ക്ക് പാവങ്ങളുടെ അപ്പോസ്തലന്‍ ആണ്? അച്ചായോ ഞാന്‍ നമിക്കുന്നു അങ്ങയുടെ തോലികട്ടിക്കു മുന്നില്‍.

വാര്‍ത്ത‍മാന കാലത്തും മനോരമയുടെ ശൈലിയില്‍ മാറ്റം ഇല്ല. പക്ഷെ ഇപ്പൊ വലതുപക്ഷത്തെ ഉയര്‍ത്താന്‍ അച്ചായന്റെ തൊലികട്ടിയും മതിയാവാതെ വന്നപ്പോള്‍ അച്ചായന്‍ വലതുപക്ഷത്തെ ഉയര്താറില്ല പക്ഷെ ഇടതുപക്ഷത്തെ താഴ്ത്താന്‍ ഇപ്പോഴും പരിശ്രമിച്ചു കൊണ്ട്  ഇരിക്കുന്നു. വലതുപക്ഷത് ഉയര്‍ന്നു വരുന്ന ആരോപണങ്ങളോട് മൌനം പാലിക്കുകയും ചെയ്യും. പൂച്ച പെറ്റാല്‍ വാര്‍ത്ത‍ ആകുന്നവര്‍ എന്തുകൊണ്ട് 2G അഴിമതിയില്‍ രാജയുടെ പുതിയ വെളിപെടുതലുകള്‍ക്ക് പ്രതാന്യം നല്‍കിയില്ല. എന്തുകൊണ്ട് ലോക്പല്‍ ബില്‍ പരിതിയില്‍ PMനെ ഉള്പെടുതാതത്തില്‍ എഡിറ്റോറിയല്‍ എഴുതിയില്ല? അത് എന്തുമായ്ക്കോട്ടേ എന്തിനാണ് നിങ്ങള്‍ ഇടതുപക്ഷത്തെ താഴ്ത്താന്‍ ശ്രെമിക്കുന്നത്.

ഇടതുപക്ഷ സ്വഭാവം പുലര്‍ത്തുന്ന SFIയോടും മനോരമയുടെ നിലപാട് ഇതാണ്. ഒരു യുനിറ്റ്  സെക്രട്ടറി പരീക്ഷയില്‍ കോപ്പി അടിച്ചു പിടിച്ചത് വന്പ്രതന്യത്തോടെ കൊടുക്കുമ്പോള്‍ ഇവിടെ KSU കാണിക്കുന്ന തെമ്മാടിത്തരങ്ങള്‍ നിങ്ങള്‍ കാണാറില്ലേ? കോപ്പി അടിച്ചത് തെറ്റാണു,അല്ല എന്ന് ഞാന്‍ പറയുന്നില്ല പക്ഷെ അത് വന്‍ പ്രതാന്യത്തോടെ നല്‍കുന്നതിന്റെ പിന്നിലെ ഉദേശശുദ്ധി ആണ് ഇവിടെ ചോദ്യം ചെയ്യാപെടുന്നത് . SFIയെ എതിര്‍ക്കുക അതിനു മനോരമ ഏതു അറ്റം വരയും പോകാറുണ്ട് കാരണം SFI ഇടതുപക്ഷ മൂല്യങ്ങളെ മുറുകെ പിടിക്കുന്നു.














 എന്തുകൊണ്ട് മനോരമ ഇങ്ങനെ ചെയ്യുന്നു എന്ന് കൂടി പരിശോദിക്കുക. മനോരമ വളര്‍ന്നു വരുന്ന ഒരു കുത്തക ആണ്. swizz ബാങ്കില്‍ കള്ളപണം ഉള്ള ഭാരതീയരില്‍ ഒരാളാണ് നമ്മുടെ ഈ അച്ചായന്‍.ഇവിടെ കേരളത്തില്‍ ഇടതുപക്ഷ ഭരണം വരുമ്പോള്‍ അവര്‍ പ്രേതിസന്തിയില്‍ ആകും എന്ന് അവര്‍ക്ക് നല്ലേ പോലെ അറിയാം, അതുകൊണ്ട് ആണ് അവര്‍ ഇടതു പക്ഷത്തെ എതിര്‍ക്കുന്നത്.അച്ചായോ ഞങ്ങള്‍ പ്രതികരിക്കുന്ന യുവതതിന്റെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും അപ്രസക്തമാക്കാന്‍ ഈ മഞ്ഞ പത്രത്തിനു  കഴിയില്ല. കാലം ഞങ്ങടെ കൂടെ ആണ് കാലത്തിന്റെ ചുവരുകളില്‍ എന്നും രചിക്കപെട്ടിട്ടുല്ലത് ഞങ്ങളുടെ വിജയഗാഥ ആണ്


എന്റെ കൂട്ടുകാരന്‍ രാഹുലിന്റെ വാക്കുകള്‍ കടം എടുത്താല്‍ മനോരമെയേ മഞ്ഞ പാത്രം എന്ന് കൂടെ വിളിക്കാന്‍ പറ്റില്ല കാരണം മഞ്ഞക്കും ഒരു സംസ്കാരം ഉണ്ട് . അച്ചായന്റെ പത്രം വെള്ളം ഇല്ലെങ്ങില്‍ മഞ്ഞ മാലിന്യം തുടച്ചു നീക്കാനെ ഉപകരിക്കു