Sunday 21 August 2011

എന്തുകൊണ്ട് ഹസാരെയുടെ സമരത്തിന്‌ വന്‍ പിന്തുണ ലഭിക്കുന്നു ?

ഇന്ന് ഭാരതത്തില്‍ ആകെ ഹസാരെ മാനിയ ആണ്. യുവതം മുഴുവന്‍ ഹസരെയേ പിന്തുണയ്ക്കുന്നു. മൌലീക അവകാശങ്ങള്‍ എല്ലാം പ്രേയോജനപെടുത്തി ഹസാരെ നടത്തുന്ന സമരത്തിന്‌ പിന്തുണയുമായി പതിനായിരങ്ങള്‍ അദ്ദേഹത്തിന് ചുറ്റും തടിച്ചു കൂടുന്നു.ഹസാരെയുടെ മാര്‍ഗങ്ങളില്‍ ചിലതിനോട് എല്ലാവര്‍ക്കും യോജിക്കാന്‍ കഴിഞ്ഞെന്നുവരില്ല, എന്നാല്‍ അദ്ദേഹം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ രാജ്യസ്നേഹികളായ എല്ലാവരുടെയും മനസ്സിലുള്ളതാണ്.അഴിമതി വിരുദ്ധ ഭാരതം ആരാണ് സ്വപ്നം കാണാത്തത്.ഇതുകൊണ്ട് തന്നെ ആണ് രാഷ്ട്രീയം മറന്നു യുവത്വം ഈ സമരത്തെ സപ്പോര്‍ട്ട് ചെയ്യുന്നത്.

പക്ഷെ നമ്മള്‍ എത്രപേര്‍ക്ക് ഇറോം ഷര്‍മിളയെ അറിയാം, എത്രപേര്‍ക്ക് മയിലമ്മയെ അറിയാം? അന്ന ഹസ്സരെയേ പോലെ ഇവരും ഇന്ത്യ ഒട്ടാകെ അറിഞ്ഞ സമരം നടത്തിയവര്‍ ആണ്. ഇവര്‍ മാത്രമോ സുന്ദര്‍ലാല്‍ ഭാഹുഗുന,സ്വാമി നിഗമനന്ദ, തുണ്ടാങ്ങിയ എത്ര പേര്‍. പക്ഷെ അവര്‍ക്കൊന്നും ഇത്ര പിന്തുണ ലെഭിക്കാഞ്ഞത് എന്ത് കൊണ്ട്? കാരണം ലെളിതമാണ്‌ ഇവരുടെ ഒക്കെ സമരത്തിന്‌ ഒരു പ്രാദേശീക വികാരം ഉണ്ടായ്രുന്നു. ദേശീയ ശ്രെധ മആക്ര്ഷിചെങ്ങിലും ഇവര്‍ ഒക്കെ ഏറ്റെടുത്ത വിഷയം അവരുടെ സമൂഹത്തില്‍ മാത്രം ഒതുങ്ങുന്നതയ്രുന്നു അല്ലെങ്ങില്‍ ജനം അങ്ങനെ കരുതി മയിലമ്മ പോരാടിയത് പ്ലാച്ചിമടയില്‍ കുടിവെള്ളത്തിനു വേണ്ടിയാണു, ഇറോം ഷര്‍മിള പൊരുത്തുന്നത് തന്റെ നാട്ടില്‍ ആര്‍മിയുടെ ദുര്‍ഭരണത്തിനെതിരെ ആണ്. പത്തു കൊല്ലമായി ഇറോം ഷര്‍മിള പത്തു കൊല്ലമായി ആഹാരം കഴിക്കാതെ പൊരുതുന്ന ഇറോം ഷര്‍മിളയെ  എന്ത് കൊണ്ട് മാധ്യമങ്ങളും നമ്മളും കണ്ടില്ല എന്ന് നടിക്കുന്നു. അന്ന ഹസ്സരെയിലും കൂടുതല്‍ കാലമായി ഉപവസിക്കുന്നത് ഇറോം ഷര്‍മിള അല്ലെ? അതുപോലെ തന്നെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉയര്‍ത്തിയ സുന്ദര്‍ലാല്‍ ഭാഹുഗുന,സ്വാമി നിഗമനന്ദ എന്നിവര്‍ യുവാക്കള്‍ കിടയില്‍ എന്ത് കൊണ്ട് ഹിറ്റ്‌ ആയില്ല?

ഇവര്‍ ഒക്കെ പോരാടിയത് അവരുടെ പ്രദേശത്തെ പ്രശ്നങ്ങള്‍ ഉയര്‍ത്തി കട്ടി ആണ് അതൊന്നും സമീപ ഭാവിയില്‍ തങ്ങളെ ബാധിക്കില്ല എന്ന് ജനം കരുതി. എന്നാല്‍ ഹസാരെ ഉയര്‍ത്തുന്ന പ്രശ്നം ദേശീയ വിഷയം ആണ്. അഴിമതിക്ക് എതിരെ ഉള്ള പൊതു വികാരം ആണ് ഹസാരെയുടെ സമരത്തിനെ വിജയ്പ്പിക്കുന്നത്. ഹസാരെ എന്ന വെക്തി അല്ല അദ്ദേഹം ഉയര്‍ത്തി പിടിക്കുന്ന ലക്‌ഷ്യം ആണ് ഹിറ്റ്‌ ആവുന്നത്. UPA സര്‍കാരില്‍ മനം മടുത്ത ഒരു ജനതെയുടെ പൊതുവികാരം. അഴിമതി എന്നത് ഇന്ന് ഭാരതത്തെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുമ്പോള്‍ എന്ത് കൊണ്ട് UPA ഇതിനു എതിരെ പ്രതികരിക്കുന്നില്ല? PMനെ അഴിമതി നിയമത്തിന്റെ പരിധിയില്‍ കൊണ്ട് വന്നാല്‍ എന്താണ് തെറ്റ്? കേരളത്തില്‍ ലോകായുക്ത വന്നപ്പ്പോള്‍ CMനെ ഒഴിവാക്കിയോ? ഒരു വെക്തി നിയമത്തിനും അപ്പുറം നിലനില്‍ക്കുന്നത് ജനാധിപത്യ രാജ്യത്തു അല്ല സ്വേച്ഛാധിപത്യ രാജ്യത്തു ആണ്! ഇവിടെ എന്ത് തെറ്റാണു നിയമത്തിനു മുന്നില്‍ ഹസാരെ ചെയ്യുന്നത് എന്ന് വെക്തമാക്കാന്‍ PMനു പോലും കഴിയുന്നില്ല. പിന്നെ എന്തിനാണ് ഹസ്സരെയേ ജയിലില്‍ അടക്കാന്‍ നോക്കുന്നത്. മൌലീകാവകാശം എന്നത് UPA സര്കാരിനു എതിരെ സംസാരിച്ചാല്‍ ഇല്ലാതെ ആവുന്നത് ഒന്നാണോ?

ഇതിനു മുന്പ് രാംദേവ് സമരം നടത്തിയപ്പോള്‍ നിങ്ങള്‍ പറഞ്ഞു രാംദേവ്നു കോടികളുടെ കള്ളപണം ഉണ്ട് എന്ന്. അതില്‍ എനിക്കോ 75% ഭാരതീയര്‍ക്കോ സംശയം ഇല്ല? പക്ഷെ ഒരു സംശയം ഉണ്ട്  സമരം കഴിഞ്ഞപ്പോള്‍ രാംദേവ് വിശുധനായോ? എന്ത് കൊണ്ട് PM പോലും കോടികളുടെ കള്ള പണം ഉണ്ട് എന്ന് പറഞ്ഞ വെക്തി നിന്നും ഭാരതത്തില്‍ സസുഖം വാഴുന്നു? സമരത്തിനു മുന്‍പും പിന്‍പും രാംദേവ് വിശുദ്ധന്‍ UPAക്ക് എതിരെ സമരം ചെയ്താല്‍ മാത്രം ആണോ ഒരാള്‍ കള്ളന്‍ ആവുന്നത്. ചോദ്യം PM ഒഴികെ ഉള്ള കോണ്‍ഗ്രെസ്സ്കാരോട് ആണ്. PM ആ സ്ഥാനം ലഭിക്കുന്നതിനു വേണ്ടി തന്റെ നാവ് സോണിയജിക്ക് മുന്നില്‍ പണയംവച്ചത് കൊണ്ട് PM ചോദിച്ചാലും മിണ്ടില്ല!!

ഹസ്സരെയുടെ മാര്‍ഗത്തെ അല്ല അദ്ധേഹത്തിന്റെ ലക്ഷ്യത്തെ ആണ് ഞാന്‍ അനുകൂലിക്കുന്നത്.പ്രധാനമന്ത്രിക്കടക്കം ബാധകമായ സുശക്തവും പഴുതുകളില്ലാത്തുമായ ലോക്പാല്‍ സംവിധാനം കൊണ്ടുവരിക എന്ന അദ്ധേഹത്തിന്റെ ലക്ഷ്യത്തെ ഏത് ഭാരതീയനാണ് എതിര്‍ക്കാന്‍ കഴിയുക?

ഭരണം നിലനിര്‍ത്താന്‍ നിങ്ങള്‍ ഏത് അറ്റം വരെയും പോകും എന്ന് ഞങ്ങള്‍ക്കറിയാം. എങ്കിലും ജനാധിപത്യ മര്യാദ എന്നത് ഒന്ന് ഉണ്ട് എന്ന് നിങ്ങള്‍ മനസിലാക്കുക.സമാധാനപരമായി പ്രധിഷേധിക്കാന്‍ ഏത് ഒരു ഭാരതീയനും അവകാശം ഉണ്ട്. ഇല്ല എന്ന് പറയാന്‍ ഇവിടുത്തെ കോണ്‍ഗ്രസുകാര്‍ വളര്‍ന്നിട്ടില്ല. ഞാന്‍ ഒരിക്കല്‍ കൂടി പറയുന്നു ഇത് ഒരു ജനാധിപത്യ രാജ്യം ആണ്.തെറ്റുകള്‍ തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ ജനങ്ങളുടെ കൊടും രോഷത്തിന്റെ അഗ്നിയില്‍ എറിഞ്ഞു ഇല്ലാതാവും.

Wednesday 17 August 2011

രാഷ്ട്രീയകാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു വിദ്യാഭ്യാസ യോഗ്യത വേണോ?

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് NSS ‍കോളേജില്‍ നടത്തിയ ഡിബൈററ് മത്സരത്തിലെ  ഒരു വിഷയം ഇതായിരുന്നു. ചര്‍ച്ചയില്‍ വേണമെന്നും വേണ്ടയെന്നും അഭിപ്രായം ഉയര്‍ന്നു വന്നു.ഞാന്‍ NSS മെമ്പര്‍ ആയതു കൊണ്ട് എനിക്ക് മത്സരിക്കാന്‍ പറ്റിയില്ല ആയതിനാല്‍ എന്റെ അഭിപ്രായം ഞാന്‍ ഇവിടെ കുറിക്കുന്നു.

രാഷ്ട്രീയത്തിനു ഒരു വിദ്യഭ്യാസ യോഗ്യത വെക്കുന്നതിനോദ് ഒരിക്കലും എനിക്ക് യോജിക്കാന്‍ പറ്റില്ല. എന്ന് വെച്ച് വിദ്യഭ്യാസ ഇല്ലാത്തവര്‍ക്ക് ആണ് രാഷ്ട്രീയം എന്നും ഞാന്‍ അര്‍ഥം ആക്കുന്നില്ല. വിദ്യാഭ്യാസം അവനു ഒരു പ്ലസ്‌ പോയിന്റ്‌ ആകും എന്ന് മാത്രം.ഒരു രാഷ്ട്രീയ പ്രേതിനിതി എന്നത് ഒരു സമൂഹത്തിന്റെ വക്താവ് ആണു. അവനു പുസ്തകങ്ങളില്‍ നിന്നുള്ള അറിവിനു അപ്പുറം അവന്റെ സമൂഹത്തെ അറിഞ്ഞിരിക്കണം. പാഠ പുസ്ടകങ്ങളില്‍ നിന്നല്ല എന്നും ഒരു സമൂഹത്തില്‍ നിന്നാണു ഒരു രാഷ്ട്രീയക്കാരന്‍ ജനിക്കുന്നത്. പൊതുസമൂഹം നല്‍കുന്ന പിന്തുണ തന്നെ ആണു ഒരു ജനാധിപത്യ രാജ്യത്തു ഒരു രാഷ്ട്രീയകാരനു ഉള്ള യോഗ്യത.

ലാലു പ്രസാദ്‌ യാദവ് എത്ര വരെ പഠിച്ചു എന്ന് നമുക്ക് അറിയാവുന്നത് ആണു പക്ഷെ ഇന്ത്യ കണ്ട ഏറ്റവും നല്ല റെയില്‍വേ മിനിസ്റെര്‍ അദ്ദേഹം ആണു എന്ന് പറയുന്നതില്‍ തെറ്റില്ല. വിദേശത്തു നിന്ന് പോലും ലാലു പ്രസാദ്‌ യാദവ് എന്നാ മന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ വിദ്യാര്‍ഥികള്‍ വന്നിരുന്നു എന്നത് ഒരല്‍പം ആദരവോടെ അല്ലെ നമ്മള്‍ കേട്ടിരുന്നത്? എന്തിനു ഏറെ പറയുന്നു നാലാം ക്ലാസ്സ്‌ മാത്രം യോഗ്യത ആയി ഉള്ള സഖാവ് VS ന്റെ  സര്കാറിനു ലഭിച്ച പിന്തുണ ഇതുവരെ കേരളത്തില്‍ ഭരിച്ച ഒരു സര്‍ക്കാരിനും ലഭിച്ചിട്ടില്ല എന്നത് ഒരു വസ്തുത അല്ലെ? ഇനി നിങ്ങള്‍ UPA സര്‍ക്കാരിന്റെ  കാര്യം എടുക്കു. ബഹുമുഖ പ്രതിഭ ,സാംമ്പത്തിക ശാസ്ത്രത്തില്‍ കേമന്‍ എന്നോകെ പറഞ്ഞു കൊണ്ട് വന്നു PM ആകിയ വെക്തി നയിക്കുന്ന UPA സര്‍കാര്‍ എന്താണ് ചെയ്യുന്നത് . അഴിമതിയില്‍ മുങ്ങി കുളിച്ച അവരുടെ പ്രമുഖ നേതാക്കള്‍ ഒക്കെയും വിദ്യാ സമ്പന്നര്‍ അല്ലെ? ഭാരതത്തില്‍ ഒരിടത് നിന്ന് എങ്കിലും മന്‍മോഹന്‍ സിംഗ്നു തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സാധിച്ചിട്ടുണ്ടോ?UN അണ്ടര്‍ സെക്രട്ടറി ശശി തരൂര്‍ രാഷ്ട്രീയത്തില്‍ ശോഭിച്ചോ?

മുകളില്‍ പറഞ്ഞ പോയിന്റ്‌ മത്സരത്തില്‍ ഉന്നയിച്ചപ്പോള്‍ രാഷ്ട്രീയകാര്‍ അല്ല അവരുടെ ഓഫീസ് ആണു ഭരിക്കുനത് എന്ന് അതിനു എതിര്‍ വാദം കേട്ടു. അങ്ങനെ ആണേല്‍ എനിക്ക് ചോദ്യം ചോദിക്കാന്‍ ഉണ്ട് , ഇവിടെ IAS ഉദ്ധ്യോഗസ്ഥര്‍ എന്നും ഇല്ലേ അപ്പോള്‍ എല്ലാ സര്‍ക്കാരിന്റെയും ഭരണം ഒരുപോലെ ഇരിക്കണ്ടേ. 

ഭാരതത്തില്‍ ഭൂരിപക്ഷം സാധാരണകാര്‍ ആണു. കേരളം പോലെ നൂറു % സാഷരത ഉള്ള ഒരു നാട്ടില്‍ വിദ്യാഭ്യാസം ഉള്ളവര്‍ ഒരുപാട് ഉണ്ടാകും പക്ഷെ ഭാരതത്തിന്റെ ഉള്‍നാടന്‍  ഗ്രാമങ്ങളിലോ? അവിടെ ബിരുദധാരികള്‍ ഇല്ലെങ്ങില്‍ നമ്മള്‍ ബിരുദധാരികളെ പുറത്ത് നിന്ന് ഇറക്കുമതി ചെയ്യണോ? അങ്ങനെ വരുന്നവര്‍ക്ക് ആ ഗ്രാമത്തിന്റെ പൊതു വികാരം അറിയുമോ? സമൂഹത്തിന്റെ പൊതു വികാരം അറിയ്യുന്നവന്‍ ആയിരിക്കും ഒരു നല്ല നേതാവ് ആയി മാറുക. നല്ലത് തിരഞ്ഞെടുക്കാന്‍  ജനാധിപത്യ രാജ്യത്തു അവസരം ഉണ്ട്. ഒരിക്കലും തനിക് മോശം വരുന്ന ഒന്നിനെ ജനം തിരഞ്ഞെടുക്കും എന്ന് കരുതാന്‍ ആവുമോ? അഥവാ അങ്ങനെ അവന്‍ തിരഞ്ഞെടുത്താല്‍ അതിനെ അഗീകരിച്ചേ പറ്റു കാരണം ഇത് ഒരു ജനാധിപത്യ രാജ്യം അല്ലെ? ജനത്തിന്റെ കയ്യില്‍ ആണു രാജ്യം . അവന്‍ ആഗ്രഹിക്കുന്നത് പോലെയേ ഈ രാജ്യം പോവുക ഉള്ളു .


Monday 15 August 2011

ഞാന്‍ എങ്ങനെ കമ്മ്യൂണിസ്റ്റ്‌ ആയി......

ക്ലാസ്സുകളില്‍ നിന്ന്  ഗാന്ധിജിയെ അറിഞ്ഞപ്പോഴും, ഗാന്ധിജിയുടെ ആത്മകഥ വായിച്ചപ്പോഴും, അച്ഛന്‍ കോണ്‍ഗ്രസ്‌ ആണ് എന്ന് അമ്മ പറഞ്ഞപ്പോഴും എന്റെ ചെറു പ്രായത്തില്‍ ഞാന്‍ കോണ്‍ഗ്രസ്‌ ആയി. ഹിസ്റ്ററി പുസ്തകങ്ങളില്‍ എന്നും കോണ്‍ഗ്രസ്‌ നേതാക്കളുടെ പേരുകള്‍ അല്പം ആരാധനയോടെ ഞാന്‍ വായിച്ചു. ഗാന്ധിജി എന്ന സൂര്യ തേജസിന്റെ പ്രഭാവം കാരണം കോണ്‍ഗ്രസ്‌ എന്റെ ഉള്ളില്‍ തിളങ്ങി നിന്നു. ഇതിനെല്ലാം പുറമേ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്‌ ജയിച്ചാല്‍ അച്ഛന്‍ വാങ്ങികൊണ്ടുവരാരുള്ള ബിരിയാണിക്ക് വേണ്ടി ഞാന്‍ കോണ്‍ഗ്രസിന്റെ ജയത്തിനായി പ്രാര്‍ഥിച്ചു. 

പക്ഷെ വളര്‍ന്നപ്പോള്‍ എനിക്ക് മനസിലായി സ്വതന്ത്ര ഭാരതത്തിലെ ഭരണത്തിന്റെ സിംഹാസന ലഹരി ഗാന്ധിയന്‍ പാര്‍ട്ടിയിലെ നേതാക്കളെ എത്രത്തോളം ഗാന്ധിയില്‍ നിന്നു അകറ്റി എന്ന് . ഒന്നുകൂടെ എനിക്ക് മനസിലായി ഒരു ഗാന്ധി അല്ല അതിനുമപ്പുറം കുറെ പേരുടെ ചോരയുടെ മണം ഉണ്ട് നമ്മുടെ സ്വാതന്ത്ര്യത്തിനു എന്ന് . ഭഗത് സിങ്ങും ഹേമു കലാനിയും അടക്കം എത്രപേര്‍. എന്റെ നാടായ നിലേശ്വരത്തിന്റെ സമീപ ഗ്രാമമായ കയൂര്‍ അടക്കം എത്ര നാടുകള്‍ വിപ്ലവകാരികളുടെ ചോരയില്‍ ചുവന്നു തുടുത്തു. അപ്പോഴും ഞാന്‍ കോണ്‍ഗ്രസിനെ സ്നേഹിച്ചിരുന്നു. പക്ഷെ അന്ന് കേരളത്തില്‍ ഭരണം കയ്യാളുന്ന കോണ്‍ഗ്രസുകാര്‍ എന്നിലെ കമ്മ്യൂണിസ്റ്റ്‌കാരനെ ഉണര്‍ത്തി എന്ന് വേണം കരുതാന്‍.

അന്നത്തെ കോണ്‍ഗ്രസിന്റെ ഭീഷ്മാചാര്യന്‍ കരുണാകരന്റെ മലക്കം മറിച്ചലും,ഗാന്ധി സമാതിയില്‍ ബുഷിന്റെ  സുരക്ഷ ഉറപ്പാക്കാന്‍ പട്ടിയെ കൊണ്ട് മണപ്പിച്ചു പരിശോധിച്ച് എന്ന് അറിഞ്ഞപ്പോഴും ഞാന്‍ കോണ്‍ഗ്രസിനെ വെറുത്തു അല്ല അവരോടു എനിക്ക് ഒരുതരം അറപ്പ് തോനി. ആയിടക്കാണ്‌ അടിയതിരവസ്ഥയെ കുറിച്ച് വായിച്ചത് കോണ്‍ഗ്രസ്‌ എന്നാല്‍ അധികാര മോഹികള്‍ എന്ന് എനിക്ക് മനസിലായി. പിന്നെ എന്റെ ചിന്ത എങ്ങനെ മറ്റൊരു മാര്‍ഗത്തിലൂടെ നമുക്ക് ഈ നാടിനു വേണ്ടി പ്രവര്‍ത്തിക്കാം എന്നായിരുന്നു.കമ്മ്യൂണിസ്റ്റ്‌ ആശയങ്ങള്‍ കലാഹരനപെട്ടത്‌ ആണ് എന്ന്  ഞാന്‍ അന്ന് വിശ്വസിച്ചിരുന്നു. കമ്പ്യൂട്ടര്‍ വന്നപ്പോള്‍ എതിര്‍ത്തവര്‍, ചുമ്മാ സമരങ്ങള്‍ നടത്തുന്നവര്‍, എന്നൊക്കെ ആയിരുന്നു അന്ന് കാലത്ത് എന്റെ മനസിലെ കമ്മ്യൂണിസ്റ്റ്‌കാര്‍. പക്ഷെ അവരുടെ ആശയങ്ങള്‍ എവിടെയക്കെയോ എനിക്ക് ഇഷ്ടമായി. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് ഞാന്‍ ആദ്യമായി ഫിദല്‍ കാസ്ട്രോ എന്ന പേര് കേള്‍ക്കുന്നത്. അന്ന് എന്റെ കൂടുകാരന്‍ അപ്പോള്‍ പറഞ്ഞു തന്ന കുറച്ചു അറിവുകള്‍ മാത്രമേ എനിക്ക് കാസ്ട്രോയെ പറ്റി ഉണ്ടായിരുന്നുള്ളു. കൂട്ടുകാരന്‍ ഒന്നുകൂടെ പറഞ്ഞു തന്നു കാട്രോയുടെ നാടാണ്‌ അമേരിക്കയും മറ്റു പാശ്ചാത്യ രാജ്യങ്ങളും ഉപരോധം എര്പെടുതിയ്ട്ടും ഏറ്റവും കൂടുതല്‍ ഭിരുതധാരികളെ പഠിപ്പിച്ചു പുറത്തു ഇറക്കുന്നത് എന്ന്( മറ്റു ഏതു വികസിത രാജ്യത്തോടും കിടപിടിക്കുന്ന ഉയര്‍ന്ന സാഷരത നിരക്ക് ഉണ്ടങ്ങിലും ഇത് ശെരി അല്ല കാരണം ജന സന്ഗ്യ അവിടെ കുറവ് ആണ്). ഈ അറിവ് എന്നെ ഒന്ന് കൂടെ ചിന്തിപ്പിച്ചു അമേരിക്കയുടെ സഹായം ഇല്ലാതെ അമേരിക്കന്‍ സാമ്രാജ്യത്തിന്റെ മൂക്കിനു താഴെ ഒരു കൊച്ചു രാജ്യ ഇത്രയും പുരോഗതി കൈവരിചെങ്ങില്‍  അവര്‍ ഉയര്ത്തിപിടിക്കുന്ന ആശയത്തിന് എന്തോ ഒരു ശക്തി ഉണ്ട്. അവയെ കലാഹരനപെട്ടത്‌ എന്ന് പറഞ്ഞു തള്ളികളയുന്നവര്‍ക്ക് ആണ് പ്രശ്നം. തുടര്‍ന്ന് പത്താം ക്ലാസ്സ്‌ കഴിഞ്ഞുള്ള വേനല്‍ അവധിക്കു വായിച്ച പുസ്തകങ്ങള്‍  എന്നെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളും ആയി അടുപ്പിച്ചു.


പത്താം ക്ലാസ്സ്‌ കഴിഞ്ഞു തൃശൂരില്‍ പ്ലസ്‌ വണ്‍ പഠനത്തിനു പോയപ്പോള്‍ ആണ് ഞാന്‍ തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റ്‌ ആയത്. ഇഷ്ടമില്ലാത്ത വിഷയം പഠനത്തിനായി തിരഞ്ഞെടുത്തത് കൊണ്ടാവണം പഠനപുസ്തകങ്ങളെകാളും ഞാന്‍ ജനറല്‍ ബുക്സ് വായിച്ചു സമയം കളഞ്ഞു. അങ്ങനെ ഞാന്‍ നെരുധയെയും, ഹോം ചിമിനെയും, മാവോയെയും അറിഞ്ഞു. സിനിമഗാനങ്ങളെക്കാളും ഞാന്‍ വയലാര്‍ കവിതകളെ കേള്‍ക്കാന്‍ ഇഷ്ടപ്പെട്ടു. ഒരിക്കല്‍ ഒരു ക്വിസ് മത്സരത്തിനു സെന്റ്‌ തോമസ്‌ കോളേജില്‍ പോകേണ്ടി വന്നപ്പോള്‍ അവിടുത്തെ പ്രിസിപാലിന്റെ പ്രസംഗം കേട്ടു. അതില്‍ ഇങ്ങനെ ഒരു വാചകം ഉണ്ടായരുന്നു" സഖാവ് EMS നടന്ന ഇടനാഴിയിലൂടെ ആണ് നിങ്ങള്‍ ഇങ്ങോട്ട് വന്നത് എന്ന്, അവിടെ നിന്നാല്‍ നിങ്ങള്ക്ക് EMSമായി സംവദിക്കാം ". അത് എന്റെ മനസ്സില്‍ സ്പര്‍ശിച്ചു. അങ്ങനെ പ്ലസ്‌ ടുവില്‍ ഞാന്‍ സെന്റ്‌ തോമസ്‌ കോളേജ് ഹോസ്റ്റല്‍ലേക്ക് താമസം മാറ്റി. അവിടുന്ന് കിട്ടിയ പല കൂട്ടുകാരും എന്നിലെ രാഷ്ട്രീയ ചിന്തയെ രൂപപെടുതുന്നതില്‍ സഹായിച്ചു. ഒടുവില്‍ റിപ്പബ്ലിക്  ദിന പ്രസങ്ങത്തില്‍   ആണവകരാറിനെ എതിര്‍ത്ത് സംസാരിച്ചു  എന്നതിന്റെ പേരില്‍ നാല്‍ ആള്‍ അറിയെ ഞാന്‍ കമ്മ്യൂണിസ്റ്റ്‌ എന്ന് വിളിക്കപ്പെട്ടു.

പിന്നീടു ബിരുദ പഠനത്തിനു ചേര്‍ത്തലയില്‍ എത്തിയപ്പോള്‍ SFIയുടെ  സജീവ പ്രവര്‍ത്തകന്‍ ആയി പ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ട് ഇരിക്കുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നിവ പുലരാന്‍ ചേര്‍ത്തലയിലെ സഖാക്കല്‍ക്കൊപ്പം  ഇന്ന് ഞാന്‍ പൊരുതുന്നു.

Thursday 4 August 2011

മനോരമയുടെ മഞ്ഞ സംസ്കാരം

മലയാള മനോരമ ഒരു നിസ്പക്ഷ പത്രം ആണ് എന്ന് വിശ്വസിക്കാന്‍ മലയാളീ അത്ര മണ്ടന്മാര്‍ ഒന്നും അല്ല. എനിട്ടും നിസ്പക്ഷരായ മലയാളീ ഭൂരിപക്ഷം ഇന്നും ആശ്രയിക്കുന്നത് മലയാള മനോരമയെ ആണു.അതിനാല്‍ തന്നെ മലയാള മനോരമയില്‍ വരുന്ന പത്രത്തിന് വലിയ പ്രാധാന്യം ഉണ്ട്, അത് ആണു ഭൂരിപക്ഷം ജങ്ങളിലും എത്തുന്നത്.അത് അവരില്‍ ഒരു സാമൂഹിക കാഴ്ചപാട് ഉണ്ടാക്കുന്നു.പക്ഷെ ഒരു വിഭാഗത്തെ ചെളിവാരി എറിഞ്ഞും മറു വിഭാഗത്തെ ഉയര്‍ത്തിയും മനോരമ ഒരു മാധ്യമ പാപരത്വം തന്നെ സൃഷ്ടിച്ചു എന്ന് വേണം മനസിലാക്കാന്‍.

എങ്കിലും ഇവിടെ ഇടതുപക്ഷം അപ്രസക്തമാവുന്നില്ല, തിരഞ്ഞെടുപ്പുകളില്‍ ഒരു പുത്തന്‍ ആവേശത്തോടെ വീണ്ടും ഇടതുപക്ഷം അധികാരത്തില്‍ വരും. എന്തുകൊണ്ട്? ഉത്തരം ലളിതമാണ് കാലം മനോരമ നിരത്തിയ വാര്‍ത്തകള്‍ തെറ്റാണു എന്ന് തെളിയിക്കും. ഇടതുപക്ഷ സമരങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു മുദ്രാവാക്യം ഉണ്ട് "കാലം സാക്ഷി ചരിത്രം സാക്ഷി " എന്ന് തുടങ്ങുന്ന ഒരു മുദ്രാവാക്യം അത് അക്ഷരം പ്രതി ശെരിവെക്കും തരത്തില്‍ ആയിരുന്നു ഇടതുപക്ഷം ഉയര്‍ത്തിയ ചിന്തകള്‍. വരും തലമുറകള്‍ അത് ഏറ്റു പാടും. അപ്പോള്‍ അച്ചായന്റെ മഞ്ഞ പത്രം പോലും മൌനം പാലിക്കും അത് തന്നെ ആണല്ലോ ഇതുവരെ കണ്ടു വന്നത്.

വലതുപക്ഷ സങ്കടനകളെ ഉയര്‍ത്തിയും ഇടതുപക്ഷത്തെ താഴ്ത്തിയും മനോരമ അച്ചു നിരത്താന്‍ തുടങ്ങിയത് ഇന്നും ഇന്നലെയും ഒന്നും അല്ല. ഇവിടെ ഇടതുപക്ഷം വളര്‍ന്നു വരുന്നത് മുതല്‍ അച്ചായന്‍ ഇടത്പക്ഷത്തിനു എതിരെ അച്ചുകള്‍ നിരത്തി. സര്‍ CPയെ അനുകൂലിച്ചും സമരം ചെയ്ത സഖാകളെ എതിര്‍ത്തും മനോരമ ഇറങ്ങി, എന്നിട്ട് എന്തായി കാലം  സര്‍ CPയെ വാഴ്തിയോ? സഖാകളെ ജനം കല്ലെറിഞ്ഞോ? ഇല്ലല്ലോ?

കഴിഞ്ഞില്ല കേരളത്തില്‍ ഇടതുപക്ഷ ഭരണം വന്നാല്‍ താന്‍ വിഷം കഴിച്ചു ആത്മഹത്യാ ചെയ്യും എന്ന് അച്ചായന്‍ പറഞ്ഞു പക്ഷെ ഇടതുപക്ഷം അധികാരത്തില്‍ വന്നു. EMS മന്ത്രിസഭ ആയിരുന്നു അച്ചായന്റെ അടുത്ത ടാര്‍ഗറ്റ് EMSനെയും മത്രിസഭയെയും എതിര്‍ത്ത് അച്ചായന്‍ അച്ചു നിരത്തി. ഭൂപരിഷ്കരണ നിയമം, വിദ്യാഭ്യാസ ബില്‍ തുടങ്ങിയ മാതൃകാപരമായ പല പ്രേവര്തനെങ്ങളെയും മനോരമ പുചിച്ചു തള്ളി. ഒന്ന് ഞാന്‍ സമ്മതിക്കാം വിമോചന സമരത്തിനെ വിജയ്പ്പിക്കാനും അതുവഴി EMS മന്ത്രിസഭയെ താഴെ ഇറക്കാനും മനോരമക്ക് കഴിഞ്ഞു പക്ഷെ അത് ശാശ്വതമായിരുന്നില്ല EMS വീണ്ടും അതികാരത്തില്‍ വന്നില്ലേ?




 EMS ഒരിക്കല്‍ പറയുക ഉണ്ടായി " മനോരമ എന്നെ പറ്റി നല്ല ഒരു വാര്‍ത്ത‍ കൊടുത്താല്‍ എനിക്ക് ഉറപ്പാണ്‌ ഞാന്‍ എന്റെ പാര്‍ട്ടിക്ക് എന്തോ ദോഷം ചെയ്തിട്ടുണ്ട്" എന്ന്. ഇപ്പോള്‍ മനോരമ്മക്ക് പോലും EMSനെ പറ്റി മോശം പറയാന്‍ പറ്റില്ല. പറഞ്ഞാല്‍ ജനം അവരെ തള്ളി പറയും. അതുകൊണ്ട് തന്നെ ആണല്ലോ കഴിഞ്ഞ നൂറ്റാണ്ടിലെ വെക്തി (കേരളത്തിലെ ) എന്ന് പറഞ്ഞു മനോരമക്ക് EMSനെ വിശേഷിപ്പിക്കെണ്ടിവന്നത്. ഞാന്‍ നേരത്തെ പറഞ്ഞത് ഒന്ന് കൂടി ആവര്‍ത്തിക്കട്ടെ" കാലം സാക്ഷി ചരിത്രം സാക്ഷി"

തോക്കിന്‍ കുഴലിലൂടെ വിപ്ലവം കൊതിച്ച ഒരു സഖാവ് ഉണ്ടായ്രുന്നു നക്സല്‍ ജോസഫ്‌ (ഞങ്ങളെ എതിര്‍ത്ത് എങ്കിലും നക്സല്‍ വാദികളും ഉയര്‍ത്തുന്നത് ഇടതുപക്ഷ മൂല്യങ്ങള്‍ തന്നെ ആണ്,പക്ഷെ ഒരു ജനാതിപത്യ രാഷ്ട്രത്തില്‍ തീവ്രഇടതുപക്ഷ വികാരത്തിന്  പ്രസക്തി ഇല്ല എന്ന് മാത്രം). സഖാവിന്റെ മരണം എങ്ങനെ ആണ് മനോരമ റിപ്പോര്‍ട്ട്‌ ചെയ്തത് എന്ന് അറിയുമോ? അത് ഒരു ദ്രിക്സാക്ഷി വിവരണം പോലെ ആണ് മനോരമ റിപ്പോര്‍ട്ട്‌ ചെയ്തത്. പോലീസിനു നേരെ നിറ ഒഴിച്ച സഖാവിനെ പോലീസ് മറ്റു മാര്‍ഗം ഇല്ലാത്തതു കൊണ്ട് വെടി വച്ചുകൊന്നു. സഖാവ് പോലീസിനു  നേരെ ഉന്നം പിടിക്കുക ആയിരുന്നതിനാല്‍ സഖാവിന്റെ വലം കണ്ണ് അടഞ്ഞു ആയിരുന്നു കിടന്നത്. ഒട്വില്‍ സഖവിന്റെത് കൊലപാതകം ആണ് എന്ന് സമീപ ഭാവിയില്‍ തെളിഞ്ഞപ്പോള്‍ മനോരമ അടവ് മാറ്റി തീവ്രവാദി എന്ന് വിളിച്ച ജോസഫ്‌ ഇപ്പോള്‍ അവര്‍ക്ക് പാവങ്ങളുടെ അപ്പോസ്തലന്‍ ആണ്? അച്ചായോ ഞാന്‍ നമിക്കുന്നു അങ്ങയുടെ തോലികട്ടിക്കു മുന്നില്‍.

വാര്‍ത്ത‍മാന കാലത്തും മനോരമയുടെ ശൈലിയില്‍ മാറ്റം ഇല്ല. പക്ഷെ ഇപ്പൊ വലതുപക്ഷത്തെ ഉയര്‍ത്താന്‍ അച്ചായന്റെ തൊലികട്ടിയും മതിയാവാതെ വന്നപ്പോള്‍ അച്ചായന്‍ വലതുപക്ഷത്തെ ഉയര്താറില്ല പക്ഷെ ഇടതുപക്ഷത്തെ താഴ്ത്താന്‍ ഇപ്പോഴും പരിശ്രമിച്ചു കൊണ്ട്  ഇരിക്കുന്നു. വലതുപക്ഷത് ഉയര്‍ന്നു വരുന്ന ആരോപണങ്ങളോട് മൌനം പാലിക്കുകയും ചെയ്യും. പൂച്ച പെറ്റാല്‍ വാര്‍ത്ത‍ ആകുന്നവര്‍ എന്തുകൊണ്ട് 2G അഴിമതിയില്‍ രാജയുടെ പുതിയ വെളിപെടുതലുകള്‍ക്ക് പ്രതാന്യം നല്‍കിയില്ല. എന്തുകൊണ്ട് ലോക്പല്‍ ബില്‍ പരിതിയില്‍ PMനെ ഉള്പെടുതാതത്തില്‍ എഡിറ്റോറിയല്‍ എഴുതിയില്ല? അത് എന്തുമായ്ക്കോട്ടേ എന്തിനാണ് നിങ്ങള്‍ ഇടതുപക്ഷത്തെ താഴ്ത്താന്‍ ശ്രെമിക്കുന്നത്.

ഇടതുപക്ഷ സ്വഭാവം പുലര്‍ത്തുന്ന SFIയോടും മനോരമയുടെ നിലപാട് ഇതാണ്. ഒരു യുനിറ്റ്  സെക്രട്ടറി പരീക്ഷയില്‍ കോപ്പി അടിച്ചു പിടിച്ചത് വന്പ്രതന്യത്തോടെ കൊടുക്കുമ്പോള്‍ ഇവിടെ KSU കാണിക്കുന്ന തെമ്മാടിത്തരങ്ങള്‍ നിങ്ങള്‍ കാണാറില്ലേ? കോപ്പി അടിച്ചത് തെറ്റാണു,അല്ല എന്ന് ഞാന്‍ പറയുന്നില്ല പക്ഷെ അത് വന്‍ പ്രതാന്യത്തോടെ നല്‍കുന്നതിന്റെ പിന്നിലെ ഉദേശശുദ്ധി ആണ് ഇവിടെ ചോദ്യം ചെയ്യാപെടുന്നത് . SFIയെ എതിര്‍ക്കുക അതിനു മനോരമ ഏതു അറ്റം വരയും പോകാറുണ്ട് കാരണം SFI ഇടതുപക്ഷ മൂല്യങ്ങളെ മുറുകെ പിടിക്കുന്നു.














 എന്തുകൊണ്ട് മനോരമ ഇങ്ങനെ ചെയ്യുന്നു എന്ന് കൂടി പരിശോദിക്കുക. മനോരമ വളര്‍ന്നു വരുന്ന ഒരു കുത്തക ആണ്. swizz ബാങ്കില്‍ കള്ളപണം ഉള്ള ഭാരതീയരില്‍ ഒരാളാണ് നമ്മുടെ ഈ അച്ചായന്‍.ഇവിടെ കേരളത്തില്‍ ഇടതുപക്ഷ ഭരണം വരുമ്പോള്‍ അവര്‍ പ്രേതിസന്തിയില്‍ ആകും എന്ന് അവര്‍ക്ക് നല്ലേ പോലെ അറിയാം, അതുകൊണ്ട് ആണ് അവര്‍ ഇടതു പക്ഷത്തെ എതിര്‍ക്കുന്നത്.അച്ചായോ ഞങ്ങള്‍ പ്രതികരിക്കുന്ന യുവതതിന്റെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും അപ്രസക്തമാക്കാന്‍ ഈ മഞ്ഞ പത്രത്തിനു  കഴിയില്ല. കാലം ഞങ്ങടെ കൂടെ ആണ് കാലത്തിന്റെ ചുവരുകളില്‍ എന്നും രചിക്കപെട്ടിട്ടുല്ലത് ഞങ്ങളുടെ വിജയഗാഥ ആണ്


എന്റെ കൂട്ടുകാരന്‍ രാഹുലിന്റെ വാക്കുകള്‍ കടം എടുത്താല്‍ മനോരമെയേ മഞ്ഞ പാത്രം എന്ന് കൂടെ വിളിക്കാന്‍ പറ്റില്ല കാരണം മഞ്ഞക്കും ഒരു സംസ്കാരം ഉണ്ട് . അച്ചായന്റെ പത്രം വെള്ളം ഇല്ലെങ്ങില്‍ മഞ്ഞ മാലിന്യം തുടച്ചു നീക്കാനെ ഉപകരിക്കു   

Sunday 26 June 2011

മാണിക്ക്യക്കല്ലിന്റെ രാഷ്ട്രീയം........

വലതുപക്ഷ രാഷ്ട്രീയം പൊതുവേ അപ്രസക്തം ആയി കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെ ആണ് നാം കടന്നു പോയ്കൊണ്ടിരിക്കുന്നത്. അഴിമതിയും,സ്വജനപക്ഷപാതവും, ജാതിമത ശക്തികളുടെ ഇടപെടലുകളും വലതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖം വല്ലാതെ വിക്രിതമാക്കി. അപ്പോള്‍ വലതുപക്ഷ മാധ്യമങ്ങള്‍  ഒരു പുതിയ അടവ്  പ്രയോഗിച്ചു ഇടതുപക്ഷത്തെ താഴ്ത്തി കാണിക്കുക്ക. അതിനു അറിയാതെയോ അറിഞ്ഞോ   മാണിക്ക്യക്കല്ലും ഒരു ഭാഗമായി എന്ന് വേണം കരുതാന്‍...

ഇടതുപക്ഷത്തിനെ താഴ്ത്താന്‍ വലതുപക്ഷത്തെ ഉയര്‍ത്തി കാട്ടിയാല്‍ അതിനെ ജനം സീകരിക്കില്ല എന്ന് മനസിലാക്കിയ വലതുപക്ഷ മാധ്യമങ്ങള്‍ ഒരു പുതിയ  അടവ് പ്രയോഗിച്ചു അതാണ്   ഇപ്പോള്‍ മനോരമ ഉള്‍പ്പെടെ തുടര്‍ന്ന് വരുന്ന ഒരു പതിവ്. വലതുപക്ഷവും ഇടതുപക്ഷവും നല്ലത് അല്ല എന്ന് പറയുക. പക്ഷെ അത് പറയുന്നത്തിലും ഒരു അജണ്ട ഉണ്ട്. ഇടതുപക്ഷത്തെ പരസ്യമായി വിമര്‍ശിക്കുമ്പോള്‍ അവര്‍ വലതുപക്ഷത്തെ പരോക്ഷമായേ വിമര്‍ഷിക്കുകയുള്ളൂ. അത് തന്നെ അല്ലെ മാണിക്യക്കല്ലും പിന്തുടര്‍ന്നത്. 

വിനയചന്ദ്രന്‍ മാഷ് എന്ന അധ്യാപകന്‍ പടവെട്ടുന്നത് ഇടതുപക്ഷത്തോട് ആണ് എന്ന് പടം പ്രേഷകന് മനസിലാകതക്കവണ്ണം  പരോക്ഷമായി പറയുന്നു. മന്ത്രിയുമായി ഉള്ള സംഭാഷണതിനിടയില്‍ ഇത് കൂടെ പടം പരോക്ഷമായി പറയുന്നു വിനയചന്ദ്രന്‍ മാഷ് ഒരു കമ്മ്യൂണിസ്റ്റ്‌കാരന്‍ ആണ് എന്ന്. മന്ത്രി ഒരു മാവോയിസ്റ്റ് എന്ന് ഒന്നും പറഞ്ഞു അത് നശിപ്പിക്കരുത് എന്നും യുണിയന്‍ നേതാവിനോട് പറയുന്നു. ഇവിടെ പടം പറഞ്ഞു വെക്കുന്നത് എന്ത് എന്നാല്‍ യധാര്‍ത്ത കമ്മ്യൂണിസ്റ്റ്‌കാര്‍ ഇന്ന് ഭരണത്തില്‍ ഇല്ല എന്നാണ്. 

ഇത് പടത്തിന്റെ ഒരു വശം മാത്രം. ഞാന്‍ ഒന്ന് ചോദിച്ചോട്ടെ, ഇതില്‍ വലതുപക്ഷ യുണിയനെ എന്ത് കൊണ്ട് കാണിച്ചില്ല. എന്നും ജീവസുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും നിരൂപണബുദ്ധി ഉള്ളതും ഇടതുപക്ഷ സംഘടനക്ക് ആണ് എന്ന് ഉള്ളത് കൊണ്ട് ആണോ?  അവരെ കൂടി ഉള്‍പെടുത്തിയാല്‍ സ്കൂളിന്റെ അവസ്ഥക്ക് അവര്‍കൂടി പ്രതിചെര്‍ക്കപെടും  എന്ന് ഉള്ളത് കൊണ്ട് ആണോ? ഇനി അതുമല്ല ഈ കേരളത്തില്‍ ഏതു ഒരു തിന്മ്മയ്ക്കും എതിരെ ശബ്തം ഉയര്‍ത്തെണ്ടത് ഇടതുപക്ഷം ആണ് എന്ന് കഥാകാരന്‍ കരുതുന്നുവോ? എന്താണ് ഇതിനു കഥാകാരനെ പ്രേരിപ്പിച്ചത് എന്ന് വെക്തമല്ല. പക്ഷെ വലതുപക്ഷത്തിനെ ഒരിടത് സിനിമയില്‍ പരാമര്‍ശിക്കുന്നുണ്ട്, മന്ത്രിയോട് വിനയചന്ദ്രന്‍ മാഷിന്റെ ഒരു ഡയലോഗില്‍. അതില്‍ പറയുന്നു പ്രതിപക്ഷം പൈസ ഇറക്കി തിരഞ്ഞെടുപ്പ് ജയിക്കാന്‍ ശ്രമിച്ച് നോക്കിയെങ്ങിലും  മന്ത്രിയുടെ ജനപിന്തുണയ്ക്ക്‌ മുന്നില്‍ പ്രതിപക്ഷം തോറ്റുപോയി എന്ന്. ഇവിടെ ഇടതുപക്ഷം ഭരണപക്ഷം ആണേല്‍ വലതുപക്ഷം അല്ലെ പ്രതിപക്ഷം? അങ്ങനെ തിരഞ്ഞെടുപ്പ് ജയ്ക്കാന്‍ ഇതു അറ്റവും വരെ പോകുന്ന വലതുപക്ഷത്തെയും, അവരോട് ജനത്തിനുള്ള വെറുപ്പും  പരോക്ഷമായി സിനിമയില്‍ സൂചിപ്പിക്കുന്നു. പക്ഷെ അത് ശ്രദ്ധിക്കാതെ  പോകുന്നു എന്നതാണ് വസ്തുത.ആയതിനാല്‍ ജനം ഇടതുപക്ഷത്തിന്റെ വീഴ്ച പോലെ സ്കൂളിന്റെ അവസ്ഥയെ കാണുന്നു. 
 


സ്വാതന്ത്ര്യം കിട്ടി നീണ്ട 62 വര്‍ഷം വേണ്ടിവന്നു ഇന്ത്യയില്‍ ഒരു വിദ്യഭ്യാസ ബില്‍ പാസാക്കി എടുക്കാന്‍ പക്ഷെ കേരളത്തില്‍  1957  EMS സര്‍കാര്‍ ഭരണം കിട്ടി ഒരു കൊല്ലത്തിനുള്ളില്‍ വിദ്യഭ്യാസ ബില്‍ പാസാക്കി. അങ്ങനെ കേരളത്തിന്റെ  വിദ്യഭ്യാസ സംസ്കാരത്തെ ഉയര്‍ച്ചയില്‍ നിന്ന് ഉയര്‍ച്ചയിലേക്ക് എത്തിച്ച ഇടതുപക്ഷത്തിനെ കരിവാരി തേക്കുന്നത് പോലെ ആയി പോയി ഈ സിനിമ.പണ്ട് ശ്രീനിവാസന്‍ ഈ സിനിമ സംവിധായകന്റെ അളിയന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് ഞാന്‍ വിമര്‍ഷിക്കുന്നുന്ടെങ്ങില്‍ അത് ഇടതുപക്ഷത്തെ മാത്രം ആയിരിക്കും കാരണം വിമര്‍ശനം കേട്ട് നന്നാവുന്നവര്‍ ഇടതുപക്ഷം മാത്രം ആണ് എന്ന്. ഇനി ഈ സംവിധായകനും അങ്ങനെ തന്നെ ആണോ കരുതുന്നത്  ആണെങ്കിലും അല്ലെങ്കിലും ഇങ്ങനെ എടുത്ത പടം ഒരു ഇടതുപക്ഷവിരുദ്ധ പടം മാത്രം ആയി പോയി....

Saturday 25 June 2011

അങ്ങനെ ആ കമ്പനിയും പൊട്ടി....

ദാസനെയും വിജയനെയും ഓര്‍മ്മയില്ലേ? പെട്ടന്ന് കാശ് ഉണ്ടാക്കാന്‍ വഴി തേടി നടന്നിരുന്ന നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും. പശുവിനെ വാങ്ങിയും ദുബായിക്കു പുറപെട്ടും അബതം പറ്റുന്ന ദാസനെയും വിജയനെയും. അവര്‍ ഒരു പ്രതീകം ആയിരുന്നോ, പണി ചെയ്യാതെ പെട്ടന്ന് കാശ് ഉണ്ടാക്കാന്‍ നടക്കുന്ന കേരളീയരുടെ പ്രതീകം.TYCOON, RMP ,DXN,BYSARE ,APPLE  ഇങ്ങനെ നമ്മളെ പറ്റിച്ചു കടന്നു കളഞ്ഞ സ്ഥാപനങ്ങള്‍ എല്ലാം നമ്മുടെ ഈ ബലഹീനത അല്ലെ ചൂഷണം ചെയ്തത്?


ഒരു വീഴ്ചയില്‍ നിന്ന് പഠിക്കണം പക്ഷെ എത്ര കൊണ്ടാലും വീണാലും പഠിക്കില്ല എന്ന് മലയാളീ ശാട്യംപിടിക്കുന്ന ഇടത്ത് ആണ് പ്രശ്നങ്ങള്‍ അതി സംങ്കിര്‍ണ്ണമാകുന്നത്. മീശ മുളക്കാത്ത ഒരു പയ്യന്‍ നമ്മളെ പറ്റിച്ചു കടന്നിട്ട് അതികം ആയില്ലല്ലോ. എന്നിട്ടും നമ്മള്‍ എങ്ങനെ വഞ്ചിതരായി? മാധ്യമങ്ങളുടെ അതിപ്രസരം ഉള്ള നാട്ടില്‍ കാട്ടുതീ പോലെ ആണ് ഓരോ തട്ടിപ്പും പുറത്തുവന്നിരുന്നത്  അപ്പോള്‍ നമ്മള്‍ അറിയഞ്ഞിട്ടല്ല എന്ന് പറയാന്‍ സാധിക്കില്ല. അപ്പോള്‍" ചിലപ്പോള്‍ കിട്ടിയാലോ"എന്നാ മനസ്ഥിതിയും ആയി ആണ് പലരും ഈ കമ്പനികളില്‍ പോയത്. " ചിലപ്പോ ബിരിയാണി കൊടുത്താലോ " എന്ന് വിചാരിച്ചു ഓടുന്ന ഒരു കഥാപാത്രത്തെ  സലിംകുമാര്‍ അവതരിപ്പിച്ചിട്ടുണ്ട് ഒരിക്കലും കിട്ടില്ലലെങ്ങിലും കിട്ടിയാലോ എന്ന് വിചാരിച്ചു ഓടുന്ന ഒരു ഭ്രാന്തന്‍ കഥാപാത്രം. ഞാന്‍ ഒന്ന് ചോദിച്ചോട്ടെ ഒന്ന് ആലോചിച്ചാല്‍ നമ്മള്‍ കേരളീയര്‍ക്കും ഈ മാനസീകാവസ്ഥ തന്നെ അല്ലെ?

വഴി ഓരത്ത് സമ്പത്ത് കൊണ്ട് വരും എന്ന് പറഞ്ഞു മോതിരം വില്‍ക്കുന്നവരെ കാണാറുണ്ട്. അയാള്‍ക്ക്‌  ചുറ്റുംകൂടി നില്‍ക്കുന ആളുകളെയും കാണാറുണ്ട്. ഞാന്‍ ചോദിക്കുന്നത് ഇതാണ് സമ്പത്ത് കൊണ്ട് വരുമെങ്ങില്‍ എന്തിനാണ് അയാള്‍ ഈ പൊരിവെയില്‍ കൊണ്ട് ഇത് വില്‍ക്കാന്‍ നടക്കുന്നത് ചുമ്മാ ഈ മോതിരം ഇട്ടു കൊണ്ട് വീട്ടില്‍ കുത്തി ഇരുന്നാല്‍ പോരെ? പിന്നെ അടുത്ത കാലത്ത് ഒരു പരസ്യം ഇറങ്ങി, സൂഷിച്ചു ഉപയോഗിചില്ലെങ്ങില്‍ കയ്യില്‍ മുടി വരുന്ന ഒരു ഹെയര്‍ ഓയില്‍. ഒരു പത്താം ക്ലാസ്സ്‌ കഴിഞ്ഞവന് അറിയാം അത് സംഭവിക്കില്ല എന്ന് എന്നിട്ടും  അത് കണ്ട് ബിരുദദാരികള്‍ പോലും ആ ഹെയര്‍ ഓയില്‍ വാങ്ങുന്നു. അത് പോലെ തന്നെ ആണ്  ക്രീംമുകളുടെ പരസ്യം.

ഇതില്‍ നിന്ന് എന്ത് മനസിലാക്കാം? നമ്മുടെ ചിന്തശക്തി നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു എന്നല്ലേ  .ഒന്ന് ചിന്തിച്ചു  നോക്കിയേ, സ്വയം നഷ്ടം സഹിച്ചു ഒരു അപരിചിതന്‍ നിങ്ങളെ സമ്പന്നന്‍ ആക്കാന്‍ നോക്കുമോ? പറയുന്നതില്‍ വിഷമം ഉണ്ട് ഈ ലോകത്ത് സ്വയം നഷ്ടം സഹിച്ചു ഒരു അപരിചിതനും നിങ്ങള്ക്ക് ഒരു ചായ  കൂടി വാങ്ങിച്ചു തരില്ല. ഒന്ന് ചിന്തിച്ചാല്‍ മതിയല്ലോ; എങ്ങനെ ആണ് കുറച് ദിവസത്തിനുള്ളില്‍ പണം പെരുകുന്നത്? നേരായ മാര്‍ഗത്തില്‍ ഒരിക്കലും പറ്റില്ല. 

മലയാളികളെ ഇനി എങ്കിലും പാഠം പഠിക്കു. ഒന്ന് വച്ചാല്‍ പത്ത്,പത്ത് വച്ചാല്‍ നൂറ്  എന്ന് കേള്‍ക്കുമ്പോള്‍ ഇനി എങ്കിലും ഓടാതിരിക്കു. മീശ മുളക്കാത്ത പയ്യന് പോലും നിങ്ങളെ പറ്റിക്കാവുന്ന അവസ്ഥ ഒന്ന് മാറ്റി എടുക്ക്..........
 

മഴേ നീ ആള് കൊള്ളാല്ലോ!!!

വറുതിയുടെ വരണ്ട മേഘങ്ങള്‍ക്ക് വിടനല്‍കി മനസിനും മണ്ണിനും കുളിര് പകര്‍ന്നു ഒരു മഴക്കാലം കൂടെ എത്തി.. എന്തൊക്കെ ദുരിതങ്ങള്‍ സൃഷ്ടിച്ചാലും മഴ മനുഷ്യന് പകര്‍ന്നു നല്‍കുന്നത് ഒരു പുതു ജീവിത താളം ആണ്. പുതുമഴ പെയ്യുമ്പോള്‍ ഉയരുന്ന മണ്ണിന്റെ ഗന്ദം ഏതൊരു മനുഷ്യമനസിനെയും ഒരു ഗൃഹതുരത്തിന്റെ പുതിയ തലത്തിലേക്ക് ഉയര്‍ത്തും. പിന്നെ പുത്തന്‍ ഉടുപ്പും ബാഗും കുടയും ആയി സ്കൂളില്‍ പോകുന്ന കുട്ടികളെ കൂടി കാണുമ്പോള്‍ നമ്മള്‍ അറിയാതെ തന്നെ നമ്മുടെ ചെറുപ്പതിലേക് കടന്നു പോകുന്നു. മയില്‍‌പീലി സൂഷിച്ച പുസ്തകങ്ങളും,പെന്‍സില്‍ കഷ്ണങ്ങളും, ഒരു ദിവസത്തേക്ക് മാത്രം പിണങ്ങാന്‍ കഴിയുന്ന കൂടുകരും എല്ലാം നമ്മുടെ മനസില്‍ ഓടി എത്തുന്നു. അങ്ങനെ എപ്പോഴോ നഷ്ടപെട്ട ബാല്യത്തിന്റെ ഉന്മേഷം മനസില്‍ നിരക്കുന്നു ഓരോ മഴ കാലവും. ഒരു കാര്‍മിക സംസ്കൃതിയില്‍ ഊനി നില്‍ക്കുന്ന ഈ മഹാരാജ്യത്  മനുഷ്യന്റെ നിലനില്‍പ്പിനുള്ള അടിസ്ഥാന കാരണം മഴ ആണ്.

അങ്ങനെ ഉള്ള മഴെയെ കുറിച്ച് കുറച്ച കൂടി നമുക്ക് അറിയേണ്ടേ?  അലറി പെയ്തും ചാറി തലോടിയും  പേമാരി ചൊരിഞ്ഞും മഴ എന്ന അത്ഭുത പ്രതിഭാസത്തിന്റെ സവിസേഷതകളിലൂടെ...

മണ്‍സൂണ്‍ 
മണ്‍സൂണ്‍  എന്നാല്‍ കേരളത്തില്‍ മഴയുടെ മറ്റൊരു വാക്കായി ആണ് അറിയപെടുന്നത്. പക്ഷെ മണ്‍സൂണ്‍ എന്നത് മഴ അല്ല. അത് മഴ കൊണ്ടുവരുന്ന കാറ്റു മാത്രം ആണ്. ഋതു എന്ന അറബി വാക്കായ മാസിം എന്ന വക്കില്‍ നിന്നാണ് മണ്‍സൂണ്‍ എന്ന വാക്ക് കടന്നു വന്നത്. ലോകത്തിന്റെ പലഭാഗത്തും മണ്‍സൂണ്‍ ഉണ്ട് എങ്കിലും ക്രിത്യതയുടെയും ശക്തിയുടെയും കാര്യത്തില്‍ നമ്മുടേത്‌ തന്നെ ആണ് മുന്നില്‍ നില്‍കുന്നത്.

നിറമുള്ള മഴ
നിറമുള്ള മഴ കേരളീയര്‍ക്ക് നല്ല പരിചയം കാണും,അത് കൊണ്ട് മഴ വെള്ളത്തിന്‌ നിറം ഉണ്ടോ എന്ന് ചോദിച്ചാല്‍ നമ്മള്‍ ഉണ്ട് എന്ന് ഉത്തരം പറയും.ചുവപ്പ്, മഞ്ഞ, കറുപ്പ് എന്നാ നിറത്തില്‍ ആണ് ഇത് വരെ മഴ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളത്. 2001ല്‍ ആണ് നമുക്ക് എങ്ങനെ ഒരു മഴ കിട്ടിയത്. ഒരു തരം ആല്‍ഗയുടെ സാനിധ്യം ആണ് ഇത്തരം മഴയ്ക്ക് പിന്നില്‍ എന്നാണ് ഒഫീഷ്യല്‍ വിശദീകരണം..

മഴ പെയ്തില്ലെങ്ങില്‍ പെയ്യിക്കും.
കൃത്രിമ മഴ പെയ്യിക്കാന്‍ഇന്ന് നമുക്ക് കഴിയും. പണ്ട് പാട്ട് പാടി പലരും മഴ പെയ്യിക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് പക്ഷെ അത് വിശ്വസിക്കാത്തവര്‍ ആണ് നമ്മള്‍ പക്ഷെ ഇത് വിശ്വസിച്ചേ തീരു. ബെജിംഗ് ഒളിംബിക്സില്‍ ലോകം മുഴുവന്‍ ഇത് കണ്ടത് ആണ്. ഡ്രൈ ഐസ്, സില്‍വര്‍ ഐയഡോസൈട് എന്നിവ മേഘങ്ങളില്‍ വിതറി ആണ് ഇങ്ങനെ മഴ പെയ്യിക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ മഴ കിട്ടുന്ന ഇടത്ത് ജലക്ഷാമം
Chirapunji  എന്ന സ്ഥലത്ത് ആണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുനത്. പക്ഷെ ഒരു ബക്കറ്റ്‌ വെള്ളത്തിന്‌ 8 രൂപ നല്‍കേണ്ടി വരുന്നവര്‍ ആണ് ചിറാപൂഞ്ചികാര്‍ . വിശ്വസിക്കാന്‍ കഴിയുന്നില്ല അല്ലെ? അതിശക്തമായ മഴ  മണ്ണില്‍ താഴ്നിറങ്ങാതെ ഒളിച്ചു പോകുന്നത് ആണ് ഇതിനു കാരണം..

മന്നിലെത്താത്ത മഴ
വിര്‍ഗ എന്ന മഴ മണ്ണില്‍ എത്തില്ല അതിനു മുന്പ് തന്നെ ബഷ്പീകരിക്കപെട്ടു പോകും.

മഴയുടെ മണം
വേനല്‍ കാലത്ത് ചെടികള്‍ പുറത്തു വിട്ട ഒരുതരം എണ്ണ ആണ് പുതുമഴയുടെ മണത്തിനു കാരണം. മണ്ണും പാറകല്ലും ഇത് വലിച്ചു എടുക്കും. മഴ കാലം ആകുമ്പോള്‍ ഈ എണ്ണ Geosminനും (പല സൂഷ്മാനുക്കള്‍ ഉണ്ടാക്കുനത് ) ആയി ചേര്‍ന്ന്  മണം ഉണ്ടാക്കുന്നു. പല വര്‍ഷം മഴ കിട്ടാത്ത ഒരിടത് ഇതിനു തീവ്രധ കൂടുതല്‍ ആയിരിക്കും.

ഏറ്റവും വലിയതും ചെറുതും ആയ മഴ‌ 
24  മണികൂര്‍ മഴ പെയ്ത ഒരു സ്ഥലം ഉണ്ട്. സിലാവോസ് എണ്ണ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഒരു പ്രദേശത്ത്
അരിക്ക എന്ന അമേരിക്കയിലെ ഒരു പ്രദേശത്ത് 14 വര്‍ഷം മഴ പെയ്തിരുന്നില്ല

Friday 24 June 2011

"Teddy bear" എന്ന കരടികുട്ടിക്കും പറയാന്‍ ഒരു കഥ ഉണ്ട്........

ലോകം ആകമാനം ഉള്ള കുട്ടികളുടെയും പ്രിയങ്കരന്‍ ആണ് ഈ കരടികുട്ടന്‍. കുട്ടികള്‍ക്ക് മാത്രം അല്ല ലോകത്ത് മിക്ക കാമുകി കാമുകന്‍മാരും പ്രണയ സമ്മാനമായി നല്‍കി വരുന്നതും ഈ കരടികുട്ടനെ ആണ്. പക്ഷെ ഈ കരടികുട്ടന് Teddy എന്ന് എങ്ങനെ പേര് കിട്ടി. ഒരു പേരില്‍ എന്ത് ഇരിക്കുന്നു എന്നാവും ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുനത്, ചിലര്‍ സ്ഥിരം പല്ലവി  ഉരുവിടാന്‍ ഒരുങ്ങി ഇരിക്കുക ആയിരിക്കും. പക്ഷെ അതിനു ഒക്കെ മുന്പ് എന്നെ ഒന്ന് ശ്രധിക്കാമോ?

ഈ കരടികുട്ടന് ഇട്ടിരിക്കുനത് ഒരു അമേരിക്കന്‍ പ്രസിഡന്റിന്റെ പേര് ആണ്. അമേരിക്കന്‍ പ്രസിഡന്റ്‌ ആയിരുന്ന തിയഡോര്‍ റൂസ്‌വെല്‍റ്റ്ന് ഉണ്ടായിരുന്ന ചെല്ലപേര് ആണ് TEDDY .. അത് എങ്ങനെ ഒരു കരടി പാവയ്ക്കു വന്നു എന്ന് അറിയുമോ? അതിനു പിന്നില്‍ ഒരു കഥ  ഉണ്ട്. അറിയാവുന്നവര്‍ കുറേ ഉണ്ടാകും പക്ഷെ എനിക്ക് കേട്ടപോള്‍ ഒരു കൌതുകം തോന്നി അത് കൊണ്ട് പോസ്റ്റ്‌ ചെയ്യുന്നത് ആണ്.  

1902ല്‍ റൂസ്‌വെല്ടും സംഗവും കൂടി  വേട്ടക്കു മിസിസിപ്പിയില്‍ പോയ്‌.വേട്ടയില്‍ മറ്റുള്ളവരുടെ അത്ര വശം ഇല്ലാത്ത റൂസ്‌വെല്ടിനു മറ്റുള്ളവര്‍ വേട്ടയടി പിടിച്ചിട്ടു മുന്നേറുംബോള്‍ ഒരു മൃഗത്തിനെ പോലും പിടിക്കാന്‍ സാധിച്ചില്ല. പുള്ളികാരന്റെ വിഷമം മനസിലാക്കിയ പരിചാരകര്‍ ഒരു കരടിയെ പിടിച്ചുകെട്ടിയിട്ടു. എന്നിട്ട്  റൂസ്‌വെല്ടിനോട്‌  വെടിവെച്ചു കൊല്ലാന്‍ ആവശ്യപെട്ടു. പക്ഷെ കരടിയെ കെട്ടിയിട്ടു വെടിവെക്കാന്‍  റൂസ്‌വെല്‍റ്റ്ന് മനസ് അനുവദിച്ചില്ല. അങ്ങനെ ചെയ്യുന്നതിലുള്ള സംതൃപ്തി കുറവ് അദ്ദേഹതിനെ അതില്‍ നിന്നും പിന്തിരുപ്പിച്ചു. 

പിറ്റേന്ന് ഇത് അറിഞ്ഞ ഒരു പത്രം ഒരു കാര്‍ടൂണ്‍ ഇറക്കി. അതോടെ ഈ കഥ നാട്ടില്‍ പരന്നു. അങ്ങനെ ഒരു കമ്പനി ഒരു കരടികുട്ടിയെ  ഇറക്കി എന്നിട്ട് അതിനു TEDDY 'S BEAR എന്ന് പേരും നല്‍കി. അതിന്റെ ആകര്‍ഷണീയത കൊണ്ട് അത് ലോകമാനം ഉള്ള ആളുകളുടെ പ്രിയങ്കരന്‍ ആയി...


 

Wednesday 22 June 2011

സിനിമയില്‍ നായകന്മാര്‍ വില്ലന്മാര്‍ ആകുന്നുവോ?

സിനിമയില്‍ നായകന്മാര്‍ വില്ലന്മാര്‍ ആകുന്നുവോ? എന്റെ ചോദ്യം അവരുടെ പടം പരാജയപെടുന്നത്  കൊണ്ട് അല്ല. പണ്ട് അന്‍പുമണി രാംദാസിന്റെ സിനിമയിലെ നായകനെ കണ്ടു ആണു ഇന്ന് യുവാക്കള്‍ സിഗരറ്റ് വലിക്കുനത് എന്ന ഒരു പ്രസ്താവന  കേട്ടപ്പോള്‍ തോനിയത് ആണ് . പുള്ളിക്കാരന്‍ ഇത് അറിയിച്ചു ഭച്ചനും, രജനിക്കും , വിജയ്‌ക്കും,ഷാരൂക്കിനും കത്ത് കൂടെ അയച്ചപ്പോള്‍ ഞാന്‍ ഞെട്ടി പോയ്‌ . ഇനി ശെരിക്കും നായകന്മാര്‍ വില്ലന്മാര്‍ ആണോ!

പക്ഷെ  താരങ്ങളെ അങ്ങനെ തൊടാന്‍ ആര്‍ക്കും കഴിയില്ല എന്ന് വൈകി ആണു അന്‍പുമണി രാംദാസിനു മനസിലായതു.താരങ്ങള്‍ മന്ത്രി എന്ന വില പോലും നല്‍കാതെ അല്ലേ പുള്ളിയെ കടിച്ചു കീറിയത്. ഭരണത്തില്‍ കടിച്ചു തൂങ്ങുന്നതിനു ഇടയില്‍ താരങ്ങളെ പിണക്കി ഫാന്‍സിനെ വെറുപ്പിക്കാന്‍ മന്ത്രിക്ക് പറ്റുമോ? മന്ത്രി മറന്ന ടോപ്പിക്ക് നമുക്ക് ഒന്ന് ചര്‍ച്ച ചെയ്താലോ‍?

സിനിമയില്‍‍ നായകന്‍ പുക വലിച്ചത് കണ്ടു ഇവിടെ ജനങ്ങള്‍ പുകവലിക്കും എങ്കില്‍ എന്ത് കൊണ്ട് അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ പ്രേഷകര്‍ അനുകരിക്കുനില്ല എന്നാവും പലരും ചിന്തിക്കുന്നത്. മമ്മൂട്ടി ഒരു സിനിമയില്‍ പറഞ്ഞിട്ടുണ്ട് " കല മലയാളിയെ ഒരിക്കലും  സ്വാധീനിച്ചിട്ടില്ല. അങ്ങനെ  ചെയ്തിരുനെങ്ങില്‍ വൈലോപള്ളിയുടെ മാമ്പഴം വായിച്ചു കഴിഞ്ഞതിനു ശേഷം ഇവിടെ അമ്മമാര്‍ കുട്ടികളെ തല്ലില്ലയ്രുന്നു" എന്ന്. മലയാളിയെ സംബന്തിച്ചു പറഞ്ഞത് ശെരി ആണ് എന്ന് വേണമെങ്ങില്‍ പറയാം പക്ഷെ താര ആരാധന അതിന്റെ കൊടുമുടിയില്‍ നില്ല്ക്കുന്ന തമിഴ്നാട് പോലെ ഒരു സ്ഥലത്തൊക്കെ മന്ത്രി പറഞ്ഞതില്യം കുറച്ച കാര്യം ഇല്ലേ. താരങ്ങളെ ദൈവത്തെ പോലെ ആരാധിക്കുന്ന ഇടത്ത് തരാം ചെയ്യുന്നത് എന്തും ചെയ്യാന്‍ ജനം തയ്യാറാവും.
     
പക്ഷെ മന്ത്രിയുടെ വാക്കിനു വില കൊടുക്കാന്‍ പല നടന്‍മാരും അവിടെ തയ്യരയ്രുന്നില്ല. പുകവലി കുറയ്ക്കാം എന്ന് പറഞ്ഞു രജനി ആണ് കുറച്ച എങ്കിലും മാന്യത കാട്ടിയത്. നിരോധനം നടന്മാരുടെ അഭിനയ സ്വാതന്ത്ര്യത്തിനു കൂച്ച് വിലങ്ങു ഇടുമത്രേ. തമിഴകത്തു മാത്രം അല്ല കിംഗ്‌ ഖാനും ബച്ചനും മന്ത്രിക്കെതിരെ പ്രതികരിച്ചത് ഇങ്ങനെ തന്നെ ആണു. 

സിനിമയില്‍ പലപ്പോഴും വിഷമ സീന്‍ വരുമ്പോള്‍ ആണു നായകന്‍ പുകവലിക്കുനത് അല്ലെങ്ങില്‍ ഹീറോയിസം കാണിക്കാന്‍. വിഷമം എന്ന വികാരം കാണിക്കാന്‍ പുകവലിക്കണമോ? അതിനും നന്നായി അഭിനയത്തിന്റെ എല്ലാ സാധ്യതകളും തുറക്കാന്‍ ഭാവാഭിനയത്തിനു കഴിയില്ലേ? അതല്ലേ യദാര്‍ത്ത നടന്റെ ശക്തി. ഒരു സിനിമയില്‍ അച്ഛന്‍ മരിച്ച ദുഃഖം മമ്മൂട്ടി പ്രകടിപ്പിച്ചത് പാടവരമ്പത്ത് പോയ്‌ ഇരുന്നു കരഞ്ഞു ആണു, അത് അദ്ധേഹത്തിന്റെ അഭിനയ ജീവിതത്തില്‍ മാറ്റു കൂട്ടിയിട്ടേ ഉള്ളു. അത് വെറും ഒരു പുകവലി സീന്‍ ആക്കിയിരുന്നെങ്ങില്‍ അഭിനത്തിന്റെ നല്ലൊരു ഭാഗം പ്രേഷകനു നഷ്ട്ടമാകുമായ്രുന്നു. അപ്പൊ പുകവലി അഭിനയത്തിന് കൂച്ച് വിലങ്ങു ഇടും എന്ന് പറയുന്നത് തെറ്റല്ലേ?
 ഇനി ഹീറോയിസത്തിന്റെ കാര്യം. പുകവലിച്ചാല്‍ മാത്രം ആണോ ഹീറോ ആകുന്നത്. ചന്ദ്രമുഖി എന്നാ സിനിമയില്‍ രജനി പുകവലിക്കുന്നില്ല എന്നിട്ടും ആ സിനിമ രണ്ട്‌ കൊല്ലം  ഓടിയില്ലേ. 


മറ്റൊരു മര്‍മ്മ പ്രധാനമായ ഒരു കാര്യം മന്ത്രിയുടെ വാക്കിനു കുറചെങ്ങിലും താരങ്ങള്‍ക്ക് വില കൊടുക്കാമയ്രുന്നില്ലേ? മന്ത്രി മാത്രം അല്ലല്ലോ മറ്റു പല സാമൂഹിക സംഘടനകളും ഇത് ആവശ്യ പെട്ടിരുന്നില്ലേ? താരങ്ങള്‍ക്ക് സാമൂഹികമായി ഒരു ഉത്തരവാദിത്തം ഇല്ലേ? മന്ത്രിക്ക് ഇത് ഒരു നിയമം ആകാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല എന്നിട്ടും എന്താ അതിനു തുനിഞ്ഞില്ല. അങ്ങനെ താരങ്ങള്‍ പറയുന്നത് കേട്ടാല്‍ പല നടികളും അവരുടെ സിനിമയ്ക്കു വേണ്ടിയും വാദിക്കും ? അതും മന്ത്രി അനുവദിച്ചു കൊടുക്കുമോ? അവര്‍ക്കും ഉണ്ടാകും ഫാന്‍സ്‌!...

ഒരു വെക്തിക്ക് പുകവലിക്കാം പക്ഷെ ഒരു നടന്‍ അത് സിനിമയില്‍ ചെയ്യുമ്പോള്‍ അതിനു വേറെ മാനങ്ങള്‍ കൈവരും. അത് ഹീറോയിസം അന്ന് എന്ന് കരുതി  ജനം അത് ഏറ്റെടുക്കും. വെക്തിക്ക് പുകവലിക്കാന്‍ സ്വാതന്ത്ര്യം, അത് ആരായാലും പക്ഷെ അത് ഒരു സിനിമയില്‍ അനുവദിച്ചു കൊടുക്കണോ എന്നതാണ് എന്റെ ചോദ്യം. എന്റെ വാദം  ഒരു പക്ഷെ നിങ്ങള്ക്ക് യോജിക്കാന്‍ കഴിയാത്തത് ആയിരിക്കാം. അങ്ങനെ ആണേല്‍ ഒരു കമന്റ്‌ അടിയില്‍ ഇടുക. 

ഞാന്‍ പറയുന്നു ടൈറ്റാനിക് മുങ്ങിയ്ട്ടില്ല!!!!!!!!!

A SHARP DEVIATION FROM THE TRUTH! ഇങ്ങനെ ഒരു പ്രയോഗം ഇംഗ്ലീഷ് ഭാഷയില്‍ ഉണ്ട്. അത് ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ഒരു അവസരം നിങ്ങള്‍ക്ക്  തരാം. എന്ത് പറയുന്നു?

ഇല്ല ഈ കപ്പല്‍ മുങ്ങില്ല,ഒരിക്കലും.എന്നിട്ടും ആ കപ്പല്‍ മുങ്ങി, ആദ്യ യാത്രയില്‍ തന്നെ! ഞാന്‍ പറയുന്നത് ടൈറ്റാനിക്നെ  കുറിച്ച ആണു , ദൈവത്തെ പോലും വെല്ലു വിളിച്ചു കൊണ്ട് യാത്ര തുടങ്ങിയ ടൈറ്റാനിക് എന്ന കപ്പലിനെ കുറിച്ച്,1912 ഏപ്രില്‍ 14നു സമുദ്രത്തിന്റെ ആഴങ്ങളില്‍ മരണത്തിന്റെ തണുപ്പിലേക്ക് 1500 യാത്രകാരും ആയി മുങ്ങിയ ടൈറ്റാനിക്നെ കുറിച്ച്.ആ കപ്പല്‍ മുങ്ങിയിട്ടില്ല എന്ന് വിശ്വസിക്കുന്നവര്‍ എറെ ആണു ആ കൂട്ടത്തില്‍ തന്നെ ആണു ഞാനും. ഇപ്പോ ചിലര്‍ മുറുമുറുത്തു തുടങ്ങി കാണും. അവര്‍ പറയും എനിക്ക് വട്ടു ആണു എന്ന്. പക്ഷെ ഞാന്‍ പറയുന്നു എന്റെ ഈ വട്ടിനു കുറച്ചു ആധാരം ഉണ്ട്.

ടൈറ്റാനിക് എന്ന് പറയുബോള്‍ ഓടി വരുന്നത് ഒരു തീവ്ര പ്രണയ ഗാഥ ആണു. പക്ഷെ അതിനു അപ്പുറം അത് ഒരു ദുരന്തം ആണു. ചരിത്രത്തിന്റെ ചുവരുകളില്‍ എന്നന്നേക്കും ആയി കുറിച്ചിട്ട ദുരന്തം. പക്ഷെ എന്റെ ചോദ്യം ഇതാണു ആ ദുരന്തം ഒരു മനപൂര്‍വ സൃഷ്ടി ആണോ? ആഴകടലിനു അടിത്തട്ടില്‍ ഇരുളില്‍ കഴിയുന്ന ടൈറ്റാനിക്കിലേക്ക്  ഞാന്‍ കുറച്ച വെളിച്ചം വീശിക്കോട്ടെ?

മലയാളി സുകുമാരകുറുപ്പിനെ മറന്നു കാണാന്‍ വഴി ഇല്ല . കുറുപ്പ് അപരനെ വച്ച് ഇന്‍ഷുറന്‍സ് തട്ടാന്‍ നോക്കിയ പോലെ ടൈറ്റാനിക്കും ദുരന്തവും ഒരു നാടകം ആയിരുന്നോ?  എങ്കില്‍ ടൈറ്റാനിക് ദുരന്തത്തില്‍ മുങ്ങിയ കപ്പല്‍ ഏത്?  ഈ ചോദ്യങ്ങള്‍ക്ക് ഒക്കെ ഉത്തരങ്ങള്‍ ഉണ്ട്. അവയിലേക്കു ഞാന്‍ കടക്കാം. തെളിവ് വേണോ? ഞാന്‍ തരാം.

ടൈറ്റാനിക്കിന്റെ പണി നടന്നു കൊണ്ടിരിക്കുമ്പോള്‍ ആണു അവരുടെ തന്നെ ഉടമസ്ഥതയില്‍ ഉള്ള ഒളിമ്പിക് എന്ന കപ്പല്‍ ഒരു അപകടത്തില്‍ പെട്ടത്. അപകടം മാത്രം അല്ല വൈറ്റ് സ്റ്റാര്‍ ലൈന്‍ എന്ന ഉടമസ്ഥരെ വലച്ചത്  അപകടത്തിന്റെ ഇന്‍ഷുറന്‍സ്  കൂടെ അവര്‍ക്ക് നഷ്ടപെട്ടു. അങ്ങനെ വൈറ്റ് സ്റ്റാര്‍ ലൈന്‍ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടു. ആ സമയത്ത് ആരുടെയോ മനസില്‍ ആ മാരക ബുദ്ധി ഉദിച്ചു. ഒറ്റ വെടിക്ക് അനേകം പക്ഷികളെ പിടിക്കാന്‍ കഴിയുന്ന മാര്‍ഗം.  മാര്‍ഗം ലളിതം ആയ്രുന്നു ഒളിമ്പിക്നെ ടൈറ്റാനിക് ആക്കുക. എന്നിട്ട് അതിനെ അപകടത്തില്‍ പെടുത്തി ഇന്‍ഷുറന്‍സ് തട്ടുക.കമ്പനിക്ക്‌ അപ്പോള്‍ തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഏറ്റവും നല്ല മാര്‍ഗം ആയ്രുന്നു.അങ്ങനെ ചരിത്രത്തെ തന്നെ തെറ്റ് ധരിപ്പിച്ച ആ ദുരന്തം അരങ്ങേറി.

പക്ഷെ മുന്‍കൂട്ടി തയ്യാറാക്കിയ ഈ ദുരന്തത്തില്‍ യാത്രകരെ കുരുതി കൊടുക്കാന്‍ കമ്പനി കരുതിയിരുന്നില്ല. കപ്പല്‍ മഞ്ഞു മലയിലോ മറ്റൊരു കപ്പലിലോ ഇടിക്കുക മുന്‍കൂട്ടി തയ്യാറാക്കിയ പ്ലാന്‍  അനുസരിച്ച് മറ്റൊരു കപ്പല്‍ വന്നു യാത്രകരെ രെക്ഷിക്കുക. അങ്ങനെ കപ്പലിലെ യാത്രകാരും ജീവനക്കാരും രെക്ഷപെടുകയും കപ്പല്‍ മുങ്ങുകയും ചെയ്യുന്ന സുന്ദരമായ ഒരു ദുരന്തം.

കപ്പല്‍  യാത്ര തുടങ്ങും മുന്പ് വി വി ഐ പികളും കപ്പല്‍ മുതലാളിമാരും യാത്ര റദാക്കിയത് നടക്കാന്‍  പോകുന്ന അപകടത്തെ കുറിച്ച വെക്തമായ സൂചന ഉള്ളത് കൊണ്ട് അല്ലേ? മഞ്ഞു മലകളെ കുറിച് വെക്തമായ സൂചന ലഭിച്ചിട്ടും എന്ത് കൊണ്ട് ടൈറ്റാനിക് വേഗത കുറച്ചില്ല?പക്ഷെ നിശ്ചയ സ്ഥലത്തിനും അപ്പുറം അപ്ര്ധീഷിത വേഗത്തില്‍ കപ്പല്‍ മഞ്ഞു മലയില്‍ ഇടിപ്പിക്കേണ്ടി വന്നത് ആണു കഥയിലെ യദാര്‍ത്ഥ ദുരന്തം. അപകടത്തിനു ശേഷം ആണു രെക്ഷപ്രെവര്‍ത്തനം നടത്തേണ്ട കപ്പല്‍ വളരെ ദൂരം ആണെന്ന സത്യം ക്യാപ്റ്റന്‍ മനസിലാക്കിയത്. ലൈഫ് ബോട്ട്ല്‍ കയറിയ യാത്രകാരെ രെക്ഷിക്കാന്‍ ഒരു അജ്ഞാത കപ്പല്‍ കൂടെ ഉണ്ടായ്രുന്നു എന്ന് ഓര്‍ക്കണം. അത് അല്ലേ യെധാര്‍ഥത്തില്‍ രെക്ഷപ്രെവര്‍ത്തനം നടത്തേണ്ടിയിരുന്ന കപ്പല്‍.


ഇനിയും ഉണ്ട് പറയാന്‍..മുന്‍കൂട്ടി നിശ്ചയിച്ച പാതയില്‍ നിന്ന് മഞ്ഞു മലകള്‍ ഉള്ള പാതയില്‍ എന്തിനു ടൈറ്റാനിക് പോയി?ടൈറ്റാനിക് എന്ന കപ്പലില്‍ ഒളിമ്പിക് എന്ന കാബിന്‍ എങ്ങനെ വന്നു? ഒളിമ്പിക് ടൈറ്റാനിക് ദുരന്തത്തിനു ശേഷം 25 കൊല്ലം കടലില്‍ സഞ്ചരിച്ചു എന്നത് അത് ടൈറ്റാനിക് ആണു എന്നതിന് ഒരു ഉത്തമ തെളിവ് അല്ലേ ? അങ്ങനെ എങ്കില്‍ നിര്‍മാതാക്കള്‍ പറഞ്ഞത് ശെരി ആണു ടൈറ്റാനിക് ഒരിക്കലും മുങ്ങില്ല!!!!


ഇത് പോലെ എനിക്ക് പറയാന്‍ കുറച്ച സിദ്ധാന്തങ്ങള്‍ മാത്രമേ ഉള്ളു, അതും കടം എടുത്തത്‌ . പലയിടത് നിന്ന് വയ്ച്ചത്‌ വച്ച് ഞാന്‍ വിശ്വസിക്കുന്നു ടൈറ്റാനിക് മുങ്ങിയിട്ടില്ല. പക്ഷെ അത് അങ്ങനെ തന്നെ ആവണം എന്ന് ഇല്ല.  പക്ഷെ  ഞാന്‍ വിശ്വസിക്കുന്നു ടൈറ്റാനിക് മുങ്ങിയ്ട്ടില്ല...


ഇത് എനിക്ക് മുന്പ് പലരും പറഞ്ഞത് ആകയാല്‍ ചിലര്‍ക്ക് എങ്കിലും ആവര്‍ത്തന വിരസത തോനിയെങ്ങില്‍ സവിനയം ഷമ ചോദിക്കുന്നു . 


 

Monday 20 June 2011

ഒന്ന് എന്നെ കേള്‍ക്കുമോ ??????????

അര്‍ദ്ധനഗ്നന്‍ ആയ ഫക്കിര്‍ ആരു? ഗാന്ധിജി എന്ന് ഉത്തരം പറയാന്‍ നിങ്ങള്ക്ക്  വിഷമം ഉണ്ടാവില്ല എന്ന് എനിക്ക് അറിയാം. അദ്ധേഹത്തെ അങ്ങനെ വിശേഷിപ്പിച്ചത്‌ ആരു?ചര്‍ചില്‍ എന്നും നിങ്ങള്‍ പറയുമായ്രിക്കും. പക്ഷെ എന്റെ ചോദ്യം ഇതൊന്നും അല്ല! എന്റെ ചോദ്യം ലളിതമാണു. ഫക്കിര്‍ എന്ന് പറഞ്ഞാല്‍ ഉദ്ദേശിക്കുന്നത് എന്ത്? എന്ത് കൊണ്ട് ഗാന്ധിജി അര്‍ദ്ധനഗ്നന്‍ ആയി ? ഉത്തരം പലര്‍ക്കും അറിയാം ആയ്രിക്കും. പക്ഷെ എനിക്ക് ഉറപ്പാണ്‌ ഇത് വായിക്കുന്ന പലര്‍ക്കും ഇത് കുഴക്കുന്ന ചോദ്യം ആയിരിക്കും. എന്നില്‍ നിന്ന് ആണു നിങ്ങള്‍ ഇതിനു ഉത്തരം അറിയുന്നതെങ്ങില്‍ എനിക്ക് ഒരു കമന്റ്‌ ഇടുക. നിങ്ങളുടെ ആ ഒരു കമന്റ്‌ ആണു എന്റെ സന്തോഷം.


ഇനി ഉത്തരത്തിലേക്കു കടക്കാം. ഫക്കിര്‍ എന്ന് പറഞ്ഞാല്‍ വക്കീല്‍ എന്നാണ് അര്‍ഥം. എന്ത് കൊണ്ട് ഗാന്ധിജിയെ ഫക്കിര്‍ എന്ന് വിളിച്ചു എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ. എന്തിനു അര്‍ദ്ധനക്നന്‍ ആയ ഫക്കിര്‍ എന്ന് വിളിച്ചു ? അതിനും ഉത്തരം ലളിതം ആണു ഗാന്ധിജി എന്നും അര്‍ദ്ധനഗ്നന്‍ ആയാണു നടക്കുനത്!
  
ഇനി ആണു ഇതിലെ പ്രധാന ചോദ്യം കടന്നു വരുന്നത് ? എന്ത് കൊണ്ട് ഗാന്ധിജി അര്‍ദ്ധനഗ്നന്‍ ആയി ?   കുറെ കാലം  ഞാന്‍ വിചാരിച്ചത് ഒരു യോഗി ആയതു കൊണ്ടാവാം എന്നാണ് പക്ഷെ അത് അല്ല കാരണം.അതിനു പിന്നില്‍ ഏത് ഒരു ഭാരതീയനെയും  ചിന്തിപ്പിക്കുന്ന ഒരു കഥ ഉണ്ട്. 

1914 മാര്‍ച്ച്‌ മാസത്തില്‍  ഒരു തീവണ്ടി യാത്രയ്ക്ക് ഇടയില്‍ വണ്ടി അല്‍പ്പനേരം വൈകാ നദിയുടെ തീരത്ത് നിറുത്തി, വണ്ടിയില്‍ നിന്ന് പുറത്തേക്കു ഇറങ്ങിയ ഗാന്ധിജി ഒരു കാഴ്ച കണ്ടു. ഉടുത്തിരിക്കുന്ന സാരിയുടെ പകുതി ഭാഗം നനച്ചു ഉണക്കി അത് കൊണ്ട് നക്ന്നത മറച്ചു മറു പകുതി കഴുകുന്ന ഒരു തമിഴക മക്ക. ഉടുതുണിക്ക്‌ മറുതുണി ഇല്ലാത്ത ആ പാവപെട്ട ഭാരതസ്ത്രീ ഗാന്ധിജിയുടെ മനസിനെ വല്ലാതെ പിടിച്ചു കുലുക്കി. ആ ഭാരതസ്ത്രീയുടെ ദുഃഖം തന്റെ ദുഃഖം ആയി മാറിയ ആ വേളയില്‍ ഗാന്ധിജി തന്റെ മേല്‍ വസ്ത്രം പുഴയിലൂടെ ഒഴുക്കി വിട്ടു. വൈകാ നദിക്കു കനിവ് തോനി കാണണം ആ വസ്ത്രം ചെന്നടുത്തത് ആ സ്ത്രീയുടെ  അടുത്ത ആണു.

ജന്മമ നാട്ടിന്റെ ആത്മാവ് തേടി അലഞ്ഞ ആ മഹാതമാവ്‌ അന്ന് കണ്ടത് താന്‍ ഒഴുക്കി വിട്ട വസ്ത്രം മാറില്‍ ചേര്‍ത്ത് വിവശ ആയി നില്‍ക്കുന്ന ആ സ്ത്രീയെ ആണു അവരുടെ നൊമ്പരങ്ങളെ ആണു. അന്ന് മുതല്‍ മുട്ടോളം എത്തുന്ന മുണ്ട് മാത്രം ഉടുത് ഗാന്ധിജി അര്‍ദ്ധനഗ്നന്‍ ആയി പട്ടിണിയും വിഷമങ്ങളും ഇല്ലാത്ത ഒരു നാള്‍ വരെ. 

ഇനി ഞാന്‍  ചോദിക്കുന്നു ? ഗാന്ധിജി ഇന്ന് ജീവിചിരുന്നെങ്ങില്‍ തന്റെ മോഹം ഇന്നും നടക്കാത്തതില്‍ മനംനൊന്തു മറ്റൊരു അണ്ണാ ഹസാരെ ആവുമോ എന്ന് അല്ല . എന്റെ ചോദ്യം ഇതാണു നമ്മുടെ പുസ്തകങ്ങള്‍ക്ക് എന്ത് കൊണ്ട് ഈ അറിവ് പകര്‍ന്നു നല്കാന്‍ കഴിയുന്നില്ല? 

ജന ഗണ മന യുടെ  മലയാള അര്‍ഥം  നിങ്ങള്‍ക്ക് അറിയുമോ? ഒന്ന് ചിന്തിച്ചെ? ജന ഗണ മന ബംഗാളി ഭാഷയില്‍ ആണു, ഏത് ഒരു ഭാരതീയന്റെയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഗാനം? പുസ്തകങ്ങള്‍ എന്ത് കൊണ്ട് ഇത് വരെ നമുക്ക്  ജന ഗണ മന യുടെ  മലയാള അര്‍ഥം പറഞ്ഞു തന്നില്ല? ക്ലാസ്സ്‌ മുറികളില്‍ കിട്ടുന്ന അറിവ് അപ്പോള്‍ അപൂര്‍ണ്ണം അല്ലെ?

Sunday 19 June 2011

വിനോദയാത്രയും കലാലയവും

വിനോദയാത്ര ക്ലാസ്സ്‌ മുറികള്‍ക്ക് അപ്പുറം ഉള്ള ലോകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തുറന്നു നല്‍കുന്നു. ഒന്നിനെ കുറിച്ച് കേട്ട് പഠിക്കുനതിനുമപ്പുറം കണ്ടു പഠിക്കുന്നതിനു ഗുണങ്ങള്‍ ഏറെ ആണു. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അന്ധന്‍ ആനെയെ കണ്ടത് പോലെ ആണു പലപ്പോഴും പുസ്തകത്തില്‍ നിന്ന് മാത്രം കിട്ടുന്ന അറിവ്. അറിവിനുമപ്പുറം മാനസിക ഉന്മേഷവും സ്വഭാവ രൂപികരണവും വിനോദയാത്രകൊണ്ട് ലഭിക്കുന്നു.പക്ഷെ ഇന്ന് സംഭവിക്കുനത് എന്താണു? വിനോദയാത്രയില്‍ എപ്പോഴോ ഉണ്ടായ ചില അനിഷ്ട സംഭവങ്ങള്‍ ഊതി പെരുപ്പിച്ചു പല മാനേജ്മെന്റും വിനോദയാത്ര നിരോധിച്ചിരിക്കുകയാണ്‌.

കലാലയത്തിന്റെ സര്‍ഗ്ഗവസന്തം വിരിഞ്ഞ ഇടതു ഇന്ന് വിരിയുന്നത് കുറെ അരാജക വാദികള്‍ ആണു. ഇന്ന് പല കോളേജുകളും വളര്‍ത്തുന്നത് കുറെ യെന്ത്രങ്ങളെ ആണു. ചാവി കൊടുക്കുനതിനു അനുസരിച്ചു പ്രവര്‍ത്തിക്കുന്ന കുറെ യെന്ത്രങ്ങള്‍. അവര്‍ക്ക് പുറം ലോകവും ആയി ഇടപെടാന്‍ കഴിയുന്നില്ല, കൂട്ടുകാര്‍ക്കു ഒപ്പം പോലും ഇടപഴകാന്‍ സാധിക്കുന്നില്ല. 


എന്ത് കൊണ്ട് എങ്ങനെ സംഭവിക്കുന്നു ? കലാലയങ്ങള്‍ ഇന്ന് പുസ്തകത്തില്‍ നിന്ന് അറിവ് നേടാന്‍ ഉള്ള ഒരിടം മാത്രം ആയി ചുരിങ്ങി പോയി എന്നതാണു വസ്‌തുത. കുത്തി ഇരുന്നു പഠിക്കുക എന്നത് മാത്രമായി ഇന്ന് പല കലാലയ്ങ്ങളുടെയും അജണ്ട. അവര്‍ മറ്റൊന്നിനും വില കല്‍പ്പിക്കുന്നില്ല.ഞാന്‍ ഇവിടെ പറയാന്‍ ഉദ്ധേശിക്കുന്നത് വിനോദയാത്രയെ കുറിച്ച ആകയാല്‍ അത് മാത്രമേ ഞാന്‍ അവയില്‍ നിന്ന് എടുക്കുന്നുള്ളൂ.



നിങ്ങള്‍ എല്ലാവരും ക്ലാസ്സ്‌മേറ്റ്സ് സിനിമ കണ്ടു കാണും. അതില്‍ അവസാനം റിയുണി‍യന് സമയത്ത് അവര്‍ ആദ്യം ഓര്‍ക്കുനത് അവരുടെ വിനോദയാത്ര ആണു. ഒരു വിനോദയാത്ര ആണു കലാലയ ജീവിതത്തില്‍ എന്നും ഓര്‍ക്കാന്‍ ഉണ്ടാകുന്നതില്‍ മുന്‍ പന്തിയില്‍ നില്‍ക്കുനത്. പഠിത്തത്തിന്റെ പിരിമുറുക്കത്തില്‍ നിന്ന് പരസ്പരം എല്ലാം മറന്നു സന്തോഷിക്കാന്‍ കുറച്ച നല്ല ദിവസങ്ങള്‍. ആണ്‍ പെണ്‍ എന്നാ വേര്‍തിരിവ്  മാറ്റി ച്ച്‌  ഇടപഴുകാനും അത് വഴി പലരിലും ഒളിഞ്ഞു കിടന്ന നാണവും മറ്റും പോകുന്നത് വിനോദയാത്രയുടെ ഇടയില്‍ ആണു. വിനോദയാത്ര കഴിഞ്ഞു വന്ന ഒരു ക്ലാസ്സ്‌ ശ്രെധിച്ചാല്‍ അത് നിങ്ങള്ക്ക് മനസിലാവും. എല്ലാവരും എല്ലാവരോടും നല്ല കൂട്ട് ആയ്രിക്കും. എന്ത് കൊണ്ട് NSS camp സംഘടിപ്പിക്കുന്നു അതിന്റെയും ലക്ഷ്യം ഇത് തന്നെ ആണു.

നമ്മുടെ അധ്യാപകന്‍മാര്‍ക്ക് ഇത് ഒന്നും അറിയില്ല എന്ന് കരുതരുത്. അവര്‍ക്ക് ഇതൊക്കെ അറിയാം പക്ഷെ വിനോദയാത്രയില്‍ എപ്പോഴോ ഉണ്ടായ ചില അനിഷ്ട സംഭവങ്ങള്‍ കാരണം അവര്‍ക്ക് ഇനി ഒന്ന് കൂടെ ഉണ്ടാകുമോ എന്ന ഭയം ആണു! എനിക്ക് അവരോടു ഒന്നേ പറയാന്‍ ഉള്ളു ഈ നടപടി വാഹനാപകടം  ഉണ്ടാകും എന്ന് പറഞ്ഞു വാഹനം നിരോധിക്കുനത് പോലെ മണ്ടത്തരം ആണു!

ഓരോ മുടന്തന്‍ ഞായം പറഞ്ഞു ഇനി എങ്കിലും ഞങ്ങളുടെ  വിനോദയാത്ര മുടക്കരുത്.....

സഖാവ് യേശുവിനെ പുറത്താക്കുക.........

യേശു ദേവന്‍ ഒരു എസ് ഫ് ഐകാരന്‍ ആണോ ? സഭയുടെ കച്ചവടതാല്‍ര്യത്തിനെതിരെ ആദ്യം സമരം നടത്തിയത് യേശുദേവനല്ലേ. ഞങ്ങള്‍ എസ് ഫ് ഐകാരന്‍ മാര്‍ച്ച് നടത്തുന്നതിനും മുന്‍പ് ദേവാലയങ്ങളുടെ കച്ചവടവല്‍കരണത്തിനു  എതിരെ ദേവലയങ്ങളിലെക്ക് മാര്‍ച്ച്‌ നടത്തുകയും അവിടുള്ള നികൃഷ്ടജീവികളെ തല്ലിയോടിക്കുകയും ചെയ്ത യേശുദേവന്‍ തീര്‍ച്ചയായും ഇന്നത്തെ സഭയുടെ വക്താവാകില്ല. ഇന്ന് അദേഹത്തിന്റെ പേരില്‍ നടത്തുന്ന മിക്ക സ്ഥാപനങ്ങളിലും(ദേവാലയം എന്നാല്‍ ദേവന്റെ ആലയം എങ്കില്‍ ഞാന്‍ ഇന്നുളവയെ അങ്ങനെ വിളിക്കില്ല) ആത്മീയതയുടെ മറവില്‍ കച്ചവടം അല്ലേ നടക്കുനത് . അവര്‍ യേശു ദേവനെ വീണ്ടും വീണ്ടും കുരിശില്‍ തറക്കുന്നു .‍ സ്ഥാപനം നടത്തുന്നവര്‍ ഇത് കൂടെ ഓര്‍ക്കുന്നത് നന്നാവും ദൈവപുത്രന്‍ ഒരിക്കലും സമ്പത്തിനു പുറകെ പോയ്ടില്ല. പിന്നെ എന്തിനാണു ദൈവത്തിന്റെ ഭൂമിയിലെ വക്താകള്‍ എന്ന് നടിക്കുന്നവര്‍ സമ്പത്തിനു പുറകെ പോകുന്നത്. പണ്ട് സിനിമാല എന്നാ പ്രോഗ്രാമില്‍ പറഞ്ഞ പോലെ രുപത ഇന്ന്  രൂപ താ, രൂപ താ എന്ന് മാത്രമാണ് ഇപ്പോള്‍ ഉരുവിട്ടുകൊണ്ടിരിക്കുന്നത്. 


ഉള്ളവന്‍ ഇല്ലാത്തവനു കൊടുക്കണം എന്ന ദേവ വചനംമറന്നു   കീശയില്‍ കാശ് ഉള്ളവനു കൊടുക്കപെടും എന്ന് ആകിയവര്‍ക്ക് ഒരു നൂറു നല്ല നമസ്കാരം. ഒരു അപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയവന്റെ പേരു പറഞ്ഞു ഒരു സീറ്റിനു അയ്യയിരങ്ങളും ലക്ഷങ്ങളും വാങ്ങുന്നു. ദയവു ചെയ്തു നിങ്ങള്‍ നിര്‍ത്തു,ചന്തയില്‍ കിലോ പത്തു എന്ന് പറഞ്ഞു വില്‍ക്കുന്ന മത്തിയുടെ സ്ഥാനം അല്ല ആത്മിയതയ്ക്കും അറിവിനും നല്‍കേണ്ടത്. അങ്ങനെ നിങ്ങള്‍ നല്‍കുന്ന അറിവിനും ആത്മിയതയ്ക്കും ഞാന്‍ ഉറപ്പ് പറയുന്നു മത്തിയുടെ പോലെ ഒരു ദുര്‍ഗന്തം ഉണ്ടാകും.

നിങ്ങള്‍ SFI കാരന്റെ മാര്‍ച്ച് കണ്ടു കച്ചവടം അവസാനിപ്പികേണ്ടതില്ല, പണ്ട് ഞങ്ങളെ പോലെ മാര്‍ച്ച് ചെയ്ത ആ ദേവനെ എങ്കിലും നിങ്ങള്‍ക്ക് ഓര്‍ത്തുകൂടെ, അതോ  ഇനി ഇപ്പോള്‍ യേശു ദേവനും പണ്ട് മതം കറുപ്പ് ആണു എന്ന് പറഞ്ഞവരുടെ കൂട്ടത്തില്‍ ആണോ? അത് കൊണ്ട് സഖാവ് യേശു പറയുന്നത് ഞങ്ങള്‍ കേള്‍ക്കില്ല എന്ന് നിങ്ങള്‍ പറയുമോ? അങ്ങനെ എങ്കില്‍ യേശു ദേവനെ നിങ്ങളുടെ സ്ഥാപനങ്ങളില്‍ നിന്ന് പുറത്താക്കു, അദ്ദേഹത്തിനു കുറച്ച ശുദ്ധ വായു കിട്ടട്ടേ!

കൊടിയെടുക്ക് പാതിരിമാരെ എന്നിട്ട് ഉച്ചത്തില്‍ വിളിച്ചു തുടങ്ങികൊള്ളു സഖാവ് യേശുവിനെ പുറത്താക്കുക.....

പരിപ്പുവടയും കട്ടന്‍ചായയും പിന്നെ സഖാക്കളും

 പരിപ്പുവടയും കട്ടന്‍ചായയും പിന്നെ സഖാക്കളും .. സഖാകളുടെ ആഹാരം പരിപ്പുവടയും കട്ടന്‍ ചായയും ആയ്രുന്നോ? അതെ എന്ന് ഉത്തരം പറയുന്നവര്‍ ഒന്ന് എന്നെ ശ്രെദ്ധിക്കു...

സന്ദേശം എന്ന സിനിമ കാണാത്തവര്‍ ആയി ആരും ഉണ്ടാവില്ല എന്ന് ഞാന്‍ കരുതുന്നു. അതില്‍ ഒരു രംഗം ഉണ്ട്, തിരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് വിശകലനം ചെയ്യുന്ന ഒരു പാര്‍ട്ടി ഒഫീസ്, സിനിമ നമുക്ക് പരോക്ഷമായി പറഞ്ഞുതരുന്നു അത് ഒരു ഇടതുപക്ഷ ഒഫീസ് ആണെന്ന്. ആ പാര്‍ട്ടി ഒഫീസ് നിങ്ങളുടെ മനസിലേക്ക് കൊണ്ട് വന്നോ? അപ്പൊ അടുത്തതായി അവിടേക്ക് ചായ കൊണ്ടുവന്ന ചായകടക്കാരനോട് പാര്‍ട്ടി നേതാവ് പറഞ്ഞത് എന്ത് എന്ന് നിങ്ങള്ക്ക് ഓര്‍മ്മയുണ്ടാവും എന്ന് കരുതുന്നു.
 കട്ടന്‍ ചായയും പരിപ്പ് വടയും അല്ലാതെ ഒന്നും സഖാകള്‍ കഴിക്കില്ല എന്ന് .


ഇനി വിഷയത്തിലേക്ക് കടക്കാം, സന്ദേശം എന്ന സിനിമ കൊണ്ട് വന്ന ആശയം ആണു പരിപ്പുവടയും കട്ടന്‍ചായയും പിന്നെ സഖാക്കളും എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. നീ ഒരു സഖാവ്  ആണു നീ പാര്‍ട്ടിയെ  പൊക്കി പറയാന്‍ ചുമ്മാ പറയുകയാണ് എന്നാവും ഇപ്പോ നിങ്ങള്‍ കരുതുന്നത് അല്ലെ?  ഞാന്‍ തെളിവ് തരാം എങ്കിലോ? ഇപ്പോള്‍ ഒന്നു നോക്കാം എന്നായി അല്ലെ ? 

ശ്രീനിവാസനു മുന്പ്  രാഷ്ട്രീയ സിനിമകള്‍ എടുത്തവര്‍ പലരുണ്ട്, തോപ്പില്‍ ഭാസി അടക്കം എത്ര പേര്‍! അവരുടെ ഒന്നും സിനിമകളില്‍ പരിപ്പുവടയും കട്ടന്‍ചായയും പരാമര്ഷിക്കപെടുന്നില്ല .. തകഴിയുടെത് ഉള്‍പെടെ ഉള്ള നോവലുകള്‍ എടുത്ത് നോക്കുക അതിലും ഇങ്ങനെ ഒരു പരാമര്‍ശം കാണില്ല. തോപ്പില്‍ ഭാസിയുടെ ഒളിവിലെ ഓര്‍മകളില്‍ പറയുന്നതു  കട്ടന്‍ കാപ്പി സഖാവ് കുടിച്ചിരുന്നു എന്നാണ്‌.  നിങ്ങള്‍ ഇനി നിങ്ങളുടെ വീടിനു അടുത്തുള്ള പഴയ ആള്‍ക്കാരോട് ( സന്ദേശം കാണാത്തവര്‍ ആണേല്‍ അത്രയും നല്ലത് ) ചോദിക്കുക പരിപ്പുവടയും കട്ടന്‍ചായയും പിന്നെ സഖാക്കളും തമ്മില്‍ എന്താണ് ബന്തം എന്ന്? അവര്‍ നിങ്ങള്ക്ക് പറഞ്ഞു തരും ഒരു ബന്ധവും ഇല്ല എന്ന് . 

ഞാന്‍ ഒന്നു കൂടെ ചോദിച്ചോട്ടെ, പരിപ്പ് കേരളത്തില്‍ കൃഷി ചെയ്യുന്നുണ്ടോ? ഇല്ല. അപ്പോള്‍ എങ്ങനെ ആണു പണ്ട് കാലത്ത് പാല്‍കാപ്പി കുടി കുടിക്കാന്‍ കാശ്  ഇല്ലാത്തവരുടെ കൈയില്‍ പരിപ്പ് വാങ്ങാന്‍ കാശു കിട്ടുന്നത്.  കേരളത്തില്‍ കൃഷി ചെയ്യാത്ത പരിപ്പ് കൊണ്ട് ഉണ്ടാക്കുന്ന പരിപ്പ് വട എങ്ങനെ ആണു കേരളത്തില്‍ സുലഭം ആകുന്നത് ? ചിന്തിചിരുന്നോ ഇത് വരെ ?



ഇപ്പോള്‍ നിങ്ങള്‍ എന്ത് പറയുന്നു അഭിപ്രായങ്ങള്‍ കുറിക്കുക ?  


ഇടതുപക്ഷത്തിനെതിരെ ഇനി ഇത് ഉപയോഗിച്ച്  സംഘടിത ആക്രമണങ്ങള്‍ ഉണ്ടായാല്‍ പറയാന്‍ മടിക്കരുത്  പരിപ്പുവടയും കട്ടന്‍ചായയും പിന്നെ സഖാക്കളും തമ്മില്‍ ഒരു ബന്ധവും ഇല്ല എന്ന്