Monday 15 August 2011

ഞാന്‍ എങ്ങനെ കമ്മ്യൂണിസ്റ്റ്‌ ആയി......

ക്ലാസ്സുകളില്‍ നിന്ന്  ഗാന്ധിജിയെ അറിഞ്ഞപ്പോഴും, ഗാന്ധിജിയുടെ ആത്മകഥ വായിച്ചപ്പോഴും, അച്ഛന്‍ കോണ്‍ഗ്രസ്‌ ആണ് എന്ന് അമ്മ പറഞ്ഞപ്പോഴും എന്റെ ചെറു പ്രായത്തില്‍ ഞാന്‍ കോണ്‍ഗ്രസ്‌ ആയി. ഹിസ്റ്ററി പുസ്തകങ്ങളില്‍ എന്നും കോണ്‍ഗ്രസ്‌ നേതാക്കളുടെ പേരുകള്‍ അല്പം ആരാധനയോടെ ഞാന്‍ വായിച്ചു. ഗാന്ധിജി എന്ന സൂര്യ തേജസിന്റെ പ്രഭാവം കാരണം കോണ്‍ഗ്രസ്‌ എന്റെ ഉള്ളില്‍ തിളങ്ങി നിന്നു. ഇതിനെല്ലാം പുറമേ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്‌ ജയിച്ചാല്‍ അച്ഛന്‍ വാങ്ങികൊണ്ടുവരാരുള്ള ബിരിയാണിക്ക് വേണ്ടി ഞാന്‍ കോണ്‍ഗ്രസിന്റെ ജയത്തിനായി പ്രാര്‍ഥിച്ചു. 

പക്ഷെ വളര്‍ന്നപ്പോള്‍ എനിക്ക് മനസിലായി സ്വതന്ത്ര ഭാരതത്തിലെ ഭരണത്തിന്റെ സിംഹാസന ലഹരി ഗാന്ധിയന്‍ പാര്‍ട്ടിയിലെ നേതാക്കളെ എത്രത്തോളം ഗാന്ധിയില്‍ നിന്നു അകറ്റി എന്ന് . ഒന്നുകൂടെ എനിക്ക് മനസിലായി ഒരു ഗാന്ധി അല്ല അതിനുമപ്പുറം കുറെ പേരുടെ ചോരയുടെ മണം ഉണ്ട് നമ്മുടെ സ്വാതന്ത്ര്യത്തിനു എന്ന് . ഭഗത് സിങ്ങും ഹേമു കലാനിയും അടക്കം എത്രപേര്‍. എന്റെ നാടായ നിലേശ്വരത്തിന്റെ സമീപ ഗ്രാമമായ കയൂര്‍ അടക്കം എത്ര നാടുകള്‍ വിപ്ലവകാരികളുടെ ചോരയില്‍ ചുവന്നു തുടുത്തു. അപ്പോഴും ഞാന്‍ കോണ്‍ഗ്രസിനെ സ്നേഹിച്ചിരുന്നു. പക്ഷെ അന്ന് കേരളത്തില്‍ ഭരണം കയ്യാളുന്ന കോണ്‍ഗ്രസുകാര്‍ എന്നിലെ കമ്മ്യൂണിസ്റ്റ്‌കാരനെ ഉണര്‍ത്തി എന്ന് വേണം കരുതാന്‍.

അന്നത്തെ കോണ്‍ഗ്രസിന്റെ ഭീഷ്മാചാര്യന്‍ കരുണാകരന്റെ മലക്കം മറിച്ചലും,ഗാന്ധി സമാതിയില്‍ ബുഷിന്റെ  സുരക്ഷ ഉറപ്പാക്കാന്‍ പട്ടിയെ കൊണ്ട് മണപ്പിച്ചു പരിശോധിച്ച് എന്ന് അറിഞ്ഞപ്പോഴും ഞാന്‍ കോണ്‍ഗ്രസിനെ വെറുത്തു അല്ല അവരോടു എനിക്ക് ഒരുതരം അറപ്പ് തോനി. ആയിടക്കാണ്‌ അടിയതിരവസ്ഥയെ കുറിച്ച് വായിച്ചത് കോണ്‍ഗ്രസ്‌ എന്നാല്‍ അധികാര മോഹികള്‍ എന്ന് എനിക്ക് മനസിലായി. പിന്നെ എന്റെ ചിന്ത എങ്ങനെ മറ്റൊരു മാര്‍ഗത്തിലൂടെ നമുക്ക് ഈ നാടിനു വേണ്ടി പ്രവര്‍ത്തിക്കാം എന്നായിരുന്നു.കമ്മ്യൂണിസ്റ്റ്‌ ആശയങ്ങള്‍ കലാഹരനപെട്ടത്‌ ആണ് എന്ന്  ഞാന്‍ അന്ന് വിശ്വസിച്ചിരുന്നു. കമ്പ്യൂട്ടര്‍ വന്നപ്പോള്‍ എതിര്‍ത്തവര്‍, ചുമ്മാ സമരങ്ങള്‍ നടത്തുന്നവര്‍, എന്നൊക്കെ ആയിരുന്നു അന്ന് കാലത്ത് എന്റെ മനസിലെ കമ്മ്യൂണിസ്റ്റ്‌കാര്‍. പക്ഷെ അവരുടെ ആശയങ്ങള്‍ എവിടെയക്കെയോ എനിക്ക് ഇഷ്ടമായി. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് ഞാന്‍ ആദ്യമായി ഫിദല്‍ കാസ്ട്രോ എന്ന പേര് കേള്‍ക്കുന്നത്. അന്ന് എന്റെ കൂടുകാരന്‍ അപ്പോള്‍ പറഞ്ഞു തന്ന കുറച്ചു അറിവുകള്‍ മാത്രമേ എനിക്ക് കാസ്ട്രോയെ പറ്റി ഉണ്ടായിരുന്നുള്ളു. കൂട്ടുകാരന്‍ ഒന്നുകൂടെ പറഞ്ഞു തന്നു കാട്രോയുടെ നാടാണ്‌ അമേരിക്കയും മറ്റു പാശ്ചാത്യ രാജ്യങ്ങളും ഉപരോധം എര്പെടുതിയ്ട്ടും ഏറ്റവും കൂടുതല്‍ ഭിരുതധാരികളെ പഠിപ്പിച്ചു പുറത്തു ഇറക്കുന്നത് എന്ന്( മറ്റു ഏതു വികസിത രാജ്യത്തോടും കിടപിടിക്കുന്ന ഉയര്‍ന്ന സാഷരത നിരക്ക് ഉണ്ടങ്ങിലും ഇത് ശെരി അല്ല കാരണം ജന സന്ഗ്യ അവിടെ കുറവ് ആണ്). ഈ അറിവ് എന്നെ ഒന്ന് കൂടെ ചിന്തിപ്പിച്ചു അമേരിക്കയുടെ സഹായം ഇല്ലാതെ അമേരിക്കന്‍ സാമ്രാജ്യത്തിന്റെ മൂക്കിനു താഴെ ഒരു കൊച്ചു രാജ്യ ഇത്രയും പുരോഗതി കൈവരിചെങ്ങില്‍  അവര്‍ ഉയര്ത്തിപിടിക്കുന്ന ആശയത്തിന് എന്തോ ഒരു ശക്തി ഉണ്ട്. അവയെ കലാഹരനപെട്ടത്‌ എന്ന് പറഞ്ഞു തള്ളികളയുന്നവര്‍ക്ക് ആണ് പ്രശ്നം. തുടര്‍ന്ന് പത്താം ക്ലാസ്സ്‌ കഴിഞ്ഞുള്ള വേനല്‍ അവധിക്കു വായിച്ച പുസ്തകങ്ങള്‍  എന്നെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളും ആയി അടുപ്പിച്ചു.


പത്താം ക്ലാസ്സ്‌ കഴിഞ്ഞു തൃശൂരില്‍ പ്ലസ്‌ വണ്‍ പഠനത്തിനു പോയപ്പോള്‍ ആണ് ഞാന്‍ തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റ്‌ ആയത്. ഇഷ്ടമില്ലാത്ത വിഷയം പഠനത്തിനായി തിരഞ്ഞെടുത്തത് കൊണ്ടാവണം പഠനപുസ്തകങ്ങളെകാളും ഞാന്‍ ജനറല്‍ ബുക്സ് വായിച്ചു സമയം കളഞ്ഞു. അങ്ങനെ ഞാന്‍ നെരുധയെയും, ഹോം ചിമിനെയും, മാവോയെയും അറിഞ്ഞു. സിനിമഗാനങ്ങളെക്കാളും ഞാന്‍ വയലാര്‍ കവിതകളെ കേള്‍ക്കാന്‍ ഇഷ്ടപ്പെട്ടു. ഒരിക്കല്‍ ഒരു ക്വിസ് മത്സരത്തിനു സെന്റ്‌ തോമസ്‌ കോളേജില്‍ പോകേണ്ടി വന്നപ്പോള്‍ അവിടുത്തെ പ്രിസിപാലിന്റെ പ്രസംഗം കേട്ടു. അതില്‍ ഇങ്ങനെ ഒരു വാചകം ഉണ്ടായരുന്നു" സഖാവ് EMS നടന്ന ഇടനാഴിയിലൂടെ ആണ് നിങ്ങള്‍ ഇങ്ങോട്ട് വന്നത് എന്ന്, അവിടെ നിന്നാല്‍ നിങ്ങള്ക്ക് EMSമായി സംവദിക്കാം ". അത് എന്റെ മനസ്സില്‍ സ്പര്‍ശിച്ചു. അങ്ങനെ പ്ലസ്‌ ടുവില്‍ ഞാന്‍ സെന്റ്‌ തോമസ്‌ കോളേജ് ഹോസ്റ്റല്‍ലേക്ക് താമസം മാറ്റി. അവിടുന്ന് കിട്ടിയ പല കൂട്ടുകാരും എന്നിലെ രാഷ്ട്രീയ ചിന്തയെ രൂപപെടുതുന്നതില്‍ സഹായിച്ചു. ഒടുവില്‍ റിപ്പബ്ലിക്  ദിന പ്രസങ്ങത്തില്‍   ആണവകരാറിനെ എതിര്‍ത്ത് സംസാരിച്ചു  എന്നതിന്റെ പേരില്‍ നാല്‍ ആള്‍ അറിയെ ഞാന്‍ കമ്മ്യൂണിസ്റ്റ്‌ എന്ന് വിളിക്കപ്പെട്ടു.

പിന്നീടു ബിരുദ പഠനത്തിനു ചേര്‍ത്തലയില്‍ എത്തിയപ്പോള്‍ SFIയുടെ  സജീവ പ്രവര്‍ത്തകന്‍ ആയി പ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ട് ഇരിക്കുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നിവ പുലരാന്‍ ചേര്‍ത്തലയിലെ സഖാക്കല്‍ക്കൊപ്പം  ഇന്ന് ഞാന്‍ പൊരുതുന്നു.

3 comments:

  1. സഖാവിന് എല്ലാ ആശംസകള്‍

    ReplyDelete
  2. നൂറു ചുവപ്പിന്‍ അഭിവാദ്യങ്ങള്‍.................!

    ReplyDelete