Thursday 4 August 2011

മനോരമയുടെ മഞ്ഞ സംസ്കാരം

മലയാള മനോരമ ഒരു നിസ്പക്ഷ പത്രം ആണ് എന്ന് വിശ്വസിക്കാന്‍ മലയാളീ അത്ര മണ്ടന്മാര്‍ ഒന്നും അല്ല. എനിട്ടും നിസ്പക്ഷരായ മലയാളീ ഭൂരിപക്ഷം ഇന്നും ആശ്രയിക്കുന്നത് മലയാള മനോരമയെ ആണു.അതിനാല്‍ തന്നെ മലയാള മനോരമയില്‍ വരുന്ന പത്രത്തിന് വലിയ പ്രാധാന്യം ഉണ്ട്, അത് ആണു ഭൂരിപക്ഷം ജങ്ങളിലും എത്തുന്നത്.അത് അവരില്‍ ഒരു സാമൂഹിക കാഴ്ചപാട് ഉണ്ടാക്കുന്നു.പക്ഷെ ഒരു വിഭാഗത്തെ ചെളിവാരി എറിഞ്ഞും മറു വിഭാഗത്തെ ഉയര്‍ത്തിയും മനോരമ ഒരു മാധ്യമ പാപരത്വം തന്നെ സൃഷ്ടിച്ചു എന്ന് വേണം മനസിലാക്കാന്‍.

എങ്കിലും ഇവിടെ ഇടതുപക്ഷം അപ്രസക്തമാവുന്നില്ല, തിരഞ്ഞെടുപ്പുകളില്‍ ഒരു പുത്തന്‍ ആവേശത്തോടെ വീണ്ടും ഇടതുപക്ഷം അധികാരത്തില്‍ വരും. എന്തുകൊണ്ട്? ഉത്തരം ലളിതമാണ് കാലം മനോരമ നിരത്തിയ വാര്‍ത്തകള്‍ തെറ്റാണു എന്ന് തെളിയിക്കും. ഇടതുപക്ഷ സമരങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു മുദ്രാവാക്യം ഉണ്ട് "കാലം സാക്ഷി ചരിത്രം സാക്ഷി " എന്ന് തുടങ്ങുന്ന ഒരു മുദ്രാവാക്യം അത് അക്ഷരം പ്രതി ശെരിവെക്കും തരത്തില്‍ ആയിരുന്നു ഇടതുപക്ഷം ഉയര്‍ത്തിയ ചിന്തകള്‍. വരും തലമുറകള്‍ അത് ഏറ്റു പാടും. അപ്പോള്‍ അച്ചായന്റെ മഞ്ഞ പത്രം പോലും മൌനം പാലിക്കും അത് തന്നെ ആണല്ലോ ഇതുവരെ കണ്ടു വന്നത്.

വലതുപക്ഷ സങ്കടനകളെ ഉയര്‍ത്തിയും ഇടതുപക്ഷത്തെ താഴ്ത്തിയും മനോരമ അച്ചു നിരത്താന്‍ തുടങ്ങിയത് ഇന്നും ഇന്നലെയും ഒന്നും അല്ല. ഇവിടെ ഇടതുപക്ഷം വളര്‍ന്നു വരുന്നത് മുതല്‍ അച്ചായന്‍ ഇടത്പക്ഷത്തിനു എതിരെ അച്ചുകള്‍ നിരത്തി. സര്‍ CPയെ അനുകൂലിച്ചും സമരം ചെയ്ത സഖാകളെ എതിര്‍ത്തും മനോരമ ഇറങ്ങി, എന്നിട്ട് എന്തായി കാലം  സര്‍ CPയെ വാഴ്തിയോ? സഖാകളെ ജനം കല്ലെറിഞ്ഞോ? ഇല്ലല്ലോ?

കഴിഞ്ഞില്ല കേരളത്തില്‍ ഇടതുപക്ഷ ഭരണം വന്നാല്‍ താന്‍ വിഷം കഴിച്ചു ആത്മഹത്യാ ചെയ്യും എന്ന് അച്ചായന്‍ പറഞ്ഞു പക്ഷെ ഇടതുപക്ഷം അധികാരത്തില്‍ വന്നു. EMS മന്ത്രിസഭ ആയിരുന്നു അച്ചായന്റെ അടുത്ത ടാര്‍ഗറ്റ് EMSനെയും മത്രിസഭയെയും എതിര്‍ത്ത് അച്ചായന്‍ അച്ചു നിരത്തി. ഭൂപരിഷ്കരണ നിയമം, വിദ്യാഭ്യാസ ബില്‍ തുടങ്ങിയ മാതൃകാപരമായ പല പ്രേവര്തനെങ്ങളെയും മനോരമ പുചിച്ചു തള്ളി. ഒന്ന് ഞാന്‍ സമ്മതിക്കാം വിമോചന സമരത്തിനെ വിജയ്പ്പിക്കാനും അതുവഴി EMS മന്ത്രിസഭയെ താഴെ ഇറക്കാനും മനോരമക്ക് കഴിഞ്ഞു പക്ഷെ അത് ശാശ്വതമായിരുന്നില്ല EMS വീണ്ടും അതികാരത്തില്‍ വന്നില്ലേ?




 EMS ഒരിക്കല്‍ പറയുക ഉണ്ടായി " മനോരമ എന്നെ പറ്റി നല്ല ഒരു വാര്‍ത്ത‍ കൊടുത്താല്‍ എനിക്ക് ഉറപ്പാണ്‌ ഞാന്‍ എന്റെ പാര്‍ട്ടിക്ക് എന്തോ ദോഷം ചെയ്തിട്ടുണ്ട്" എന്ന്. ഇപ്പോള്‍ മനോരമ്മക്ക് പോലും EMSനെ പറ്റി മോശം പറയാന്‍ പറ്റില്ല. പറഞ്ഞാല്‍ ജനം അവരെ തള്ളി പറയും. അതുകൊണ്ട് തന്നെ ആണല്ലോ കഴിഞ്ഞ നൂറ്റാണ്ടിലെ വെക്തി (കേരളത്തിലെ ) എന്ന് പറഞ്ഞു മനോരമക്ക് EMSനെ വിശേഷിപ്പിക്കെണ്ടിവന്നത്. ഞാന്‍ നേരത്തെ പറഞ്ഞത് ഒന്ന് കൂടി ആവര്‍ത്തിക്കട്ടെ" കാലം സാക്ഷി ചരിത്രം സാക്ഷി"

തോക്കിന്‍ കുഴലിലൂടെ വിപ്ലവം കൊതിച്ച ഒരു സഖാവ് ഉണ്ടായ്രുന്നു നക്സല്‍ ജോസഫ്‌ (ഞങ്ങളെ എതിര്‍ത്ത് എങ്കിലും നക്സല്‍ വാദികളും ഉയര്‍ത്തുന്നത് ഇടതുപക്ഷ മൂല്യങ്ങള്‍ തന്നെ ആണ്,പക്ഷെ ഒരു ജനാതിപത്യ രാഷ്ട്രത്തില്‍ തീവ്രഇടതുപക്ഷ വികാരത്തിന്  പ്രസക്തി ഇല്ല എന്ന് മാത്രം). സഖാവിന്റെ മരണം എങ്ങനെ ആണ് മനോരമ റിപ്പോര്‍ട്ട്‌ ചെയ്തത് എന്ന് അറിയുമോ? അത് ഒരു ദ്രിക്സാക്ഷി വിവരണം പോലെ ആണ് മനോരമ റിപ്പോര്‍ട്ട്‌ ചെയ്തത്. പോലീസിനു നേരെ നിറ ഒഴിച്ച സഖാവിനെ പോലീസ് മറ്റു മാര്‍ഗം ഇല്ലാത്തതു കൊണ്ട് വെടി വച്ചുകൊന്നു. സഖാവ് പോലീസിനു  നേരെ ഉന്നം പിടിക്കുക ആയിരുന്നതിനാല്‍ സഖാവിന്റെ വലം കണ്ണ് അടഞ്ഞു ആയിരുന്നു കിടന്നത്. ഒട്വില്‍ സഖവിന്റെത് കൊലപാതകം ആണ് എന്ന് സമീപ ഭാവിയില്‍ തെളിഞ്ഞപ്പോള്‍ മനോരമ അടവ് മാറ്റി തീവ്രവാദി എന്ന് വിളിച്ച ജോസഫ്‌ ഇപ്പോള്‍ അവര്‍ക്ക് പാവങ്ങളുടെ അപ്പോസ്തലന്‍ ആണ്? അച്ചായോ ഞാന്‍ നമിക്കുന്നു അങ്ങയുടെ തോലികട്ടിക്കു മുന്നില്‍.

വാര്‍ത്ത‍മാന കാലത്തും മനോരമയുടെ ശൈലിയില്‍ മാറ്റം ഇല്ല. പക്ഷെ ഇപ്പൊ വലതുപക്ഷത്തെ ഉയര്‍ത്താന്‍ അച്ചായന്റെ തൊലികട്ടിയും മതിയാവാതെ വന്നപ്പോള്‍ അച്ചായന്‍ വലതുപക്ഷത്തെ ഉയര്താറില്ല പക്ഷെ ഇടതുപക്ഷത്തെ താഴ്ത്താന്‍ ഇപ്പോഴും പരിശ്രമിച്ചു കൊണ്ട്  ഇരിക്കുന്നു. വലതുപക്ഷത് ഉയര്‍ന്നു വരുന്ന ആരോപണങ്ങളോട് മൌനം പാലിക്കുകയും ചെയ്യും. പൂച്ച പെറ്റാല്‍ വാര്‍ത്ത‍ ആകുന്നവര്‍ എന്തുകൊണ്ട് 2G അഴിമതിയില്‍ രാജയുടെ പുതിയ വെളിപെടുതലുകള്‍ക്ക് പ്രതാന്യം നല്‍കിയില്ല. എന്തുകൊണ്ട് ലോക്പല്‍ ബില്‍ പരിതിയില്‍ PMനെ ഉള്പെടുതാതത്തില്‍ എഡിറ്റോറിയല്‍ എഴുതിയില്ല? അത് എന്തുമായ്ക്കോട്ടേ എന്തിനാണ് നിങ്ങള്‍ ഇടതുപക്ഷത്തെ താഴ്ത്താന്‍ ശ്രെമിക്കുന്നത്.

ഇടതുപക്ഷ സ്വഭാവം പുലര്‍ത്തുന്ന SFIയോടും മനോരമയുടെ നിലപാട് ഇതാണ്. ഒരു യുനിറ്റ്  സെക്രട്ടറി പരീക്ഷയില്‍ കോപ്പി അടിച്ചു പിടിച്ചത് വന്പ്രതന്യത്തോടെ കൊടുക്കുമ്പോള്‍ ഇവിടെ KSU കാണിക്കുന്ന തെമ്മാടിത്തരങ്ങള്‍ നിങ്ങള്‍ കാണാറില്ലേ? കോപ്പി അടിച്ചത് തെറ്റാണു,അല്ല എന്ന് ഞാന്‍ പറയുന്നില്ല പക്ഷെ അത് വന്‍ പ്രതാന്യത്തോടെ നല്‍കുന്നതിന്റെ പിന്നിലെ ഉദേശശുദ്ധി ആണ് ഇവിടെ ചോദ്യം ചെയ്യാപെടുന്നത് . SFIയെ എതിര്‍ക്കുക അതിനു മനോരമ ഏതു അറ്റം വരയും പോകാറുണ്ട് കാരണം SFI ഇടതുപക്ഷ മൂല്യങ്ങളെ മുറുകെ പിടിക്കുന്നു.














 എന്തുകൊണ്ട് മനോരമ ഇങ്ങനെ ചെയ്യുന്നു എന്ന് കൂടി പരിശോദിക്കുക. മനോരമ വളര്‍ന്നു വരുന്ന ഒരു കുത്തക ആണ്. swizz ബാങ്കില്‍ കള്ളപണം ഉള്ള ഭാരതീയരില്‍ ഒരാളാണ് നമ്മുടെ ഈ അച്ചായന്‍.ഇവിടെ കേരളത്തില്‍ ഇടതുപക്ഷ ഭരണം വരുമ്പോള്‍ അവര്‍ പ്രേതിസന്തിയില്‍ ആകും എന്ന് അവര്‍ക്ക് നല്ലേ പോലെ അറിയാം, അതുകൊണ്ട് ആണ് അവര്‍ ഇടതു പക്ഷത്തെ എതിര്‍ക്കുന്നത്.അച്ചായോ ഞങ്ങള്‍ പ്രതികരിക്കുന്ന യുവതതിന്റെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും അപ്രസക്തമാക്കാന്‍ ഈ മഞ്ഞ പത്രത്തിനു  കഴിയില്ല. കാലം ഞങ്ങടെ കൂടെ ആണ് കാലത്തിന്റെ ചുവരുകളില്‍ എന്നും രചിക്കപെട്ടിട്ടുല്ലത് ഞങ്ങളുടെ വിജയഗാഥ ആണ്


എന്റെ കൂട്ടുകാരന്‍ രാഹുലിന്റെ വാക്കുകള്‍ കടം എടുത്താല്‍ മനോരമെയേ മഞ്ഞ പാത്രം എന്ന് കൂടെ വിളിക്കാന്‍ പറ്റില്ല കാരണം മഞ്ഞക്കും ഒരു സംസ്കാരം ഉണ്ട് . അച്ചായന്റെ പത്രം വെള്ളം ഇല്ലെങ്ങില്‍ മഞ്ഞ മാലിന്യം തുടച്ചു നീക്കാനെ ഉപകരിക്കു   

6 comments:

  1. പ്രിയ സഖാവെ,
    പോസ്റ്റ് ഞാന്‍ വായിച്ചു. മലയാള മനോരമയുടെ ചെയ്തികളില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അവരുടെ ഒരേയൊരു ലക്ഷ്യം കമ്മ്യൂണിസത്തെ തകര്‍ത്ത് മുതലാളിത്വത്തെ വാഴിക്കലാണ്. അത് കൃത്യമായി അവര്‍ ചെയ്യുന്നു. പക്ഷെ നമ്മളോ? മാധ്യമരംഗത്ത് നമ്മുടെ ഇടപെടല്‍ നമ്മുടെ ലക്ഷ്യങ്ങള്‍ വെച്ച് നടക്കുന്നുണ്ടോ? സ്വദേശാഭിമാനി തൊട്ടിങ്ങോട്ട് പുരോഗമന ആശയങ്ങള്‍ പ്രചരിപ്പിച്ച പത്രങ്ങള്‍ക്ക് പത്ര ചരിത്രത്തില്‍ പ്രാധാന്യമുണ്ടെന്നല്ലാതെ നാടിന്റെ പൊതുവീക്ഷണത്തെ വളരെയധികം കാലം സ്വാധീനിക്കാനായിട്ടില്ല. ഇത് മാധ്യമരംഗത്ത് നമ്മുടെ വീഴ്ചയാണ്. അച്ചടി, ടി.വി മാധ്യമങ്ങളില്‍ ഇനിയൊരു തിരിച്ചു വരവ് ശ്രമകരമാണ്. മാത്രവുമല്ല അത്തരം മാധ്യമങ്ങള്‍ അധികകാലം നിലനില്‍ക്കില്ല.... നമുക്ക് അച്ചടി, ടി.വി മാധ്യമങ്ങളില്‍ ഇന്റര്‍നെറ്റെന്ന പുതിയ മാധ്യമത്തില്‍ കഴിയും. അതിനനുകൂല സാഹചര്യം സംജാതമായിരിക്കുന്നു. സഖാവിന്റെ ബ്ലോഗ് തന്നെ അതിനുതാഹരണമാണ്. മേല്‍പറഞ്ഞ പ്രശ്നത്തിന് പരിഹാരം സഖാവെ ചെയ്യുന്ന വെബ്ബെഴുത്ത് തന്നെയാണ്. കുടൂതല്‍ സഖാക്കളെ ഇവിടേക്ക് കൊണ്ടുവരുക, വിക്കിപീഡിയ പോലുള്ള സ്വതന്ത്ര സങ്കേതങ്ങളിലേക്ക് കൂടി സഖാവിന്റെ എഴുത്ത് വ്യാപിപ്പിക്കുക.

    ReplyDelete
  2. "കാലം സാക്ഷി ചരിത്രം സാക്ഷി" മനോരമ എന്ന മനോരോഗിയെ ജനം കല്ലെറിയുക തന്നെ ചെയ്യും . . .

    ReplyDelete
  3. പന്തീരാണ്ടു് കൊല്ലം കഴിഞ്ഞാലും.......
    മനോരമയുടെ ചെയ്തികള്‍ എന്നും ഇടതുപക്ഷത്തിനു് എതിരാണു്. ഈയടുത്തകാലത്തു് നമ്മുടെ അനിഷേദ്ധ്യ സഖാവ് കൃഷ്ണപ്പിള്ള പാമ്പു് കടിയേറ്റു മൃതിയടഞ്ഞ വീടു് പാര്‍ട്ടി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വസ്തുതാവിരിദ്ധമായ ഒരു വാര്‍ത്ത ശ്രദ്ധിച്ചുകാണുമല്ലോ?
    ജീവിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ്കാര്‍ക്കു് വിലയില്ല, മരിച്ചതിനുശേഷം എത്രപാടുപെട്ടാണു് മനോരമ വെള്ള പൂശുന്നതു്? പണ്ടക്കെ കമ്മ്യൂണിസം തെറ്റെന്നായിരുന്നു് മനോരമ പോലെയുള്ള ബൂര്‍ഷ്വാ പത്രങ്ങളുടെ വാദം, പക്ഷേ ഇന്നു് "കമ്മ്യൂണിസം" എറ്റവും വലിയ ശരിയും പാര്‍ട്ടി അതിനെതിരെയെന്നുമാണു് ഇവരുടെ വാദം. വൈകിയാലും കമ്മ്യൂണിസം ശരിയാണെന്നു് അവര്‍ക്കും മനസ്സിലായി... മ്ലേച്ഛം....... മനോരമ എഴുതി എന്നുവച്ചു് പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വരാതിരുന്നിട്ടില്ലല്ലോ?
    സഖാവിന്റെ ചിന്താഗതിക്കനുയോജ്യമായി ഒന്നേ എനിക്കും പറയാനുള്ളൂ... "കാലം സാക്ഷി ചരിത്രം സാക്ഷി"...

    ലാല്‍ സലാം...

    ReplyDelete
  4. @ prashob,pathrakaran,sivahari pinthunakku nanni

    ReplyDelete
  5. "മനോരമ എന്നെ പറ്റി നല്ല ഒരു വാര്‍ത്ത കൊടുത്താല്‍ എനിക്കുറപ്പാണ് ഞാന്‍ എന്റെ പാര്‍ടിക്ക് എന്തോ ദോഷം ചെയ്തിട്ടുണ്ട്.." ഇത് തന്നെയാണ് സത്യം..

    ReplyDelete
  6. mnorama verum parasya pathram aanu

    ReplyDelete