Sunday 26 June 2011

മാണിക്ക്യക്കല്ലിന്റെ രാഷ്ട്രീയം........

വലതുപക്ഷ രാഷ്ട്രീയം പൊതുവേ അപ്രസക്തം ആയി കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെ ആണ് നാം കടന്നു പോയ്കൊണ്ടിരിക്കുന്നത്. അഴിമതിയും,സ്വജനപക്ഷപാതവും, ജാതിമത ശക്തികളുടെ ഇടപെടലുകളും വലതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖം വല്ലാതെ വിക്രിതമാക്കി. അപ്പോള്‍ വലതുപക്ഷ മാധ്യമങ്ങള്‍  ഒരു പുതിയ അടവ്  പ്രയോഗിച്ചു ഇടതുപക്ഷത്തെ താഴ്ത്തി കാണിക്കുക്ക. അതിനു അറിയാതെയോ അറിഞ്ഞോ   മാണിക്ക്യക്കല്ലും ഒരു ഭാഗമായി എന്ന് വേണം കരുതാന്‍...

ഇടതുപക്ഷത്തിനെ താഴ്ത്താന്‍ വലതുപക്ഷത്തെ ഉയര്‍ത്തി കാട്ടിയാല്‍ അതിനെ ജനം സീകരിക്കില്ല എന്ന് മനസിലാക്കിയ വലതുപക്ഷ മാധ്യമങ്ങള്‍ ഒരു പുതിയ  അടവ് പ്രയോഗിച്ചു അതാണ്   ഇപ്പോള്‍ മനോരമ ഉള്‍പ്പെടെ തുടര്‍ന്ന് വരുന്ന ഒരു പതിവ്. വലതുപക്ഷവും ഇടതുപക്ഷവും നല്ലത് അല്ല എന്ന് പറയുക. പക്ഷെ അത് പറയുന്നത്തിലും ഒരു അജണ്ട ഉണ്ട്. ഇടതുപക്ഷത്തെ പരസ്യമായി വിമര്‍ശിക്കുമ്പോള്‍ അവര്‍ വലതുപക്ഷത്തെ പരോക്ഷമായേ വിമര്‍ഷിക്കുകയുള്ളൂ. അത് തന്നെ അല്ലെ മാണിക്യക്കല്ലും പിന്തുടര്‍ന്നത്. 

വിനയചന്ദ്രന്‍ മാഷ് എന്ന അധ്യാപകന്‍ പടവെട്ടുന്നത് ഇടതുപക്ഷത്തോട് ആണ് എന്ന് പടം പ്രേഷകന് മനസിലാകതക്കവണ്ണം  പരോക്ഷമായി പറയുന്നു. മന്ത്രിയുമായി ഉള്ള സംഭാഷണതിനിടയില്‍ ഇത് കൂടെ പടം പരോക്ഷമായി പറയുന്നു വിനയചന്ദ്രന്‍ മാഷ് ഒരു കമ്മ്യൂണിസ്റ്റ്‌കാരന്‍ ആണ് എന്ന്. മന്ത്രി ഒരു മാവോയിസ്റ്റ് എന്ന് ഒന്നും പറഞ്ഞു അത് നശിപ്പിക്കരുത് എന്നും യുണിയന്‍ നേതാവിനോട് പറയുന്നു. ഇവിടെ പടം പറഞ്ഞു വെക്കുന്നത് എന്ത് എന്നാല്‍ യധാര്‍ത്ത കമ്മ്യൂണിസ്റ്റ്‌കാര്‍ ഇന്ന് ഭരണത്തില്‍ ഇല്ല എന്നാണ്. 

ഇത് പടത്തിന്റെ ഒരു വശം മാത്രം. ഞാന്‍ ഒന്ന് ചോദിച്ചോട്ടെ, ഇതില്‍ വലതുപക്ഷ യുണിയനെ എന്ത് കൊണ്ട് കാണിച്ചില്ല. എന്നും ജീവസുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും നിരൂപണബുദ്ധി ഉള്ളതും ഇടതുപക്ഷ സംഘടനക്ക് ആണ് എന്ന് ഉള്ളത് കൊണ്ട് ആണോ?  അവരെ കൂടി ഉള്‍പെടുത്തിയാല്‍ സ്കൂളിന്റെ അവസ്ഥക്ക് അവര്‍കൂടി പ്രതിചെര്‍ക്കപെടും  എന്ന് ഉള്ളത് കൊണ്ട് ആണോ? ഇനി അതുമല്ല ഈ കേരളത്തില്‍ ഏതു ഒരു തിന്മ്മയ്ക്കും എതിരെ ശബ്തം ഉയര്‍ത്തെണ്ടത് ഇടതുപക്ഷം ആണ് എന്ന് കഥാകാരന്‍ കരുതുന്നുവോ? എന്താണ് ഇതിനു കഥാകാരനെ പ്രേരിപ്പിച്ചത് എന്ന് വെക്തമല്ല. പക്ഷെ വലതുപക്ഷത്തിനെ ഒരിടത് സിനിമയില്‍ പരാമര്‍ശിക്കുന്നുണ്ട്, മന്ത്രിയോട് വിനയചന്ദ്രന്‍ മാഷിന്റെ ഒരു ഡയലോഗില്‍. അതില്‍ പറയുന്നു പ്രതിപക്ഷം പൈസ ഇറക്കി തിരഞ്ഞെടുപ്പ് ജയിക്കാന്‍ ശ്രമിച്ച് നോക്കിയെങ്ങിലും  മന്ത്രിയുടെ ജനപിന്തുണയ്ക്ക്‌ മുന്നില്‍ പ്രതിപക്ഷം തോറ്റുപോയി എന്ന്. ഇവിടെ ഇടതുപക്ഷം ഭരണപക്ഷം ആണേല്‍ വലതുപക്ഷം അല്ലെ പ്രതിപക്ഷം? അങ്ങനെ തിരഞ്ഞെടുപ്പ് ജയ്ക്കാന്‍ ഇതു അറ്റവും വരെ പോകുന്ന വലതുപക്ഷത്തെയും, അവരോട് ജനത്തിനുള്ള വെറുപ്പും  പരോക്ഷമായി സിനിമയില്‍ സൂചിപ്പിക്കുന്നു. പക്ഷെ അത് ശ്രദ്ധിക്കാതെ  പോകുന്നു എന്നതാണ് വസ്തുത.ആയതിനാല്‍ ജനം ഇടതുപക്ഷത്തിന്റെ വീഴ്ച പോലെ സ്കൂളിന്റെ അവസ്ഥയെ കാണുന്നു. 
 


സ്വാതന്ത്ര്യം കിട്ടി നീണ്ട 62 വര്‍ഷം വേണ്ടിവന്നു ഇന്ത്യയില്‍ ഒരു വിദ്യഭ്യാസ ബില്‍ പാസാക്കി എടുക്കാന്‍ പക്ഷെ കേരളത്തില്‍  1957  EMS സര്‍കാര്‍ ഭരണം കിട്ടി ഒരു കൊല്ലത്തിനുള്ളില്‍ വിദ്യഭ്യാസ ബില്‍ പാസാക്കി. അങ്ങനെ കേരളത്തിന്റെ  വിദ്യഭ്യാസ സംസ്കാരത്തെ ഉയര്‍ച്ചയില്‍ നിന്ന് ഉയര്‍ച്ചയിലേക്ക് എത്തിച്ച ഇടതുപക്ഷത്തിനെ കരിവാരി തേക്കുന്നത് പോലെ ആയി പോയി ഈ സിനിമ.പണ്ട് ശ്രീനിവാസന്‍ ഈ സിനിമ സംവിധായകന്റെ അളിയന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് ഞാന്‍ വിമര്‍ഷിക്കുന്നുന്ടെങ്ങില്‍ അത് ഇടതുപക്ഷത്തെ മാത്രം ആയിരിക്കും കാരണം വിമര്‍ശനം കേട്ട് നന്നാവുന്നവര്‍ ഇടതുപക്ഷം മാത്രം ആണ് എന്ന്. ഇനി ഈ സംവിധായകനും അങ്ങനെ തന്നെ ആണോ കരുതുന്നത്  ആണെങ്കിലും അല്ലെങ്കിലും ഇങ്ങനെ എടുത്ത പടം ഒരു ഇടതുപക്ഷവിരുദ്ധ പടം മാത്രം ആയി പോയി....

No comments:

Post a Comment