Saturday 25 June 2011

അങ്ങനെ ആ കമ്പനിയും പൊട്ടി....

ദാസനെയും വിജയനെയും ഓര്‍മ്മയില്ലേ? പെട്ടന്ന് കാശ് ഉണ്ടാക്കാന്‍ വഴി തേടി നടന്നിരുന്ന നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും. പശുവിനെ വാങ്ങിയും ദുബായിക്കു പുറപെട്ടും അബതം പറ്റുന്ന ദാസനെയും വിജയനെയും. അവര്‍ ഒരു പ്രതീകം ആയിരുന്നോ, പണി ചെയ്യാതെ പെട്ടന്ന് കാശ് ഉണ്ടാക്കാന്‍ നടക്കുന്ന കേരളീയരുടെ പ്രതീകം.TYCOON, RMP ,DXN,BYSARE ,APPLE  ഇങ്ങനെ നമ്മളെ പറ്റിച്ചു കടന്നു കളഞ്ഞ സ്ഥാപനങ്ങള്‍ എല്ലാം നമ്മുടെ ഈ ബലഹീനത അല്ലെ ചൂഷണം ചെയ്തത്?


ഒരു വീഴ്ചയില്‍ നിന്ന് പഠിക്കണം പക്ഷെ എത്ര കൊണ്ടാലും വീണാലും പഠിക്കില്ല എന്ന് മലയാളീ ശാട്യംപിടിക്കുന്ന ഇടത്ത് ആണ് പ്രശ്നങ്ങള്‍ അതി സംങ്കിര്‍ണ്ണമാകുന്നത്. മീശ മുളക്കാത്ത ഒരു പയ്യന്‍ നമ്മളെ പറ്റിച്ചു കടന്നിട്ട് അതികം ആയില്ലല്ലോ. എന്നിട്ടും നമ്മള്‍ എങ്ങനെ വഞ്ചിതരായി? മാധ്യമങ്ങളുടെ അതിപ്രസരം ഉള്ള നാട്ടില്‍ കാട്ടുതീ പോലെ ആണ് ഓരോ തട്ടിപ്പും പുറത്തുവന്നിരുന്നത്  അപ്പോള്‍ നമ്മള്‍ അറിയഞ്ഞിട്ടല്ല എന്ന് പറയാന്‍ സാധിക്കില്ല. അപ്പോള്‍" ചിലപ്പോള്‍ കിട്ടിയാലോ"എന്നാ മനസ്ഥിതിയും ആയി ആണ് പലരും ഈ കമ്പനികളില്‍ പോയത്. " ചിലപ്പോ ബിരിയാണി കൊടുത്താലോ " എന്ന് വിചാരിച്ചു ഓടുന്ന ഒരു കഥാപാത്രത്തെ  സലിംകുമാര്‍ അവതരിപ്പിച്ചിട്ടുണ്ട് ഒരിക്കലും കിട്ടില്ലലെങ്ങിലും കിട്ടിയാലോ എന്ന് വിചാരിച്ചു ഓടുന്ന ഒരു ഭ്രാന്തന്‍ കഥാപാത്രം. ഞാന്‍ ഒന്ന് ചോദിച്ചോട്ടെ ഒന്ന് ആലോചിച്ചാല്‍ നമ്മള്‍ കേരളീയര്‍ക്കും ഈ മാനസീകാവസ്ഥ തന്നെ അല്ലെ?

വഴി ഓരത്ത് സമ്പത്ത് കൊണ്ട് വരും എന്ന് പറഞ്ഞു മോതിരം വില്‍ക്കുന്നവരെ കാണാറുണ്ട്. അയാള്‍ക്ക്‌  ചുറ്റുംകൂടി നില്‍ക്കുന ആളുകളെയും കാണാറുണ്ട്. ഞാന്‍ ചോദിക്കുന്നത് ഇതാണ് സമ്പത്ത് കൊണ്ട് വരുമെങ്ങില്‍ എന്തിനാണ് അയാള്‍ ഈ പൊരിവെയില്‍ കൊണ്ട് ഇത് വില്‍ക്കാന്‍ നടക്കുന്നത് ചുമ്മാ ഈ മോതിരം ഇട്ടു കൊണ്ട് വീട്ടില്‍ കുത്തി ഇരുന്നാല്‍ പോരെ? പിന്നെ അടുത്ത കാലത്ത് ഒരു പരസ്യം ഇറങ്ങി, സൂഷിച്ചു ഉപയോഗിചില്ലെങ്ങില്‍ കയ്യില്‍ മുടി വരുന്ന ഒരു ഹെയര്‍ ഓയില്‍. ഒരു പത്താം ക്ലാസ്സ്‌ കഴിഞ്ഞവന് അറിയാം അത് സംഭവിക്കില്ല എന്ന് എന്നിട്ടും  അത് കണ്ട് ബിരുദദാരികള്‍ പോലും ആ ഹെയര്‍ ഓയില്‍ വാങ്ങുന്നു. അത് പോലെ തന്നെ ആണ്  ക്രീംമുകളുടെ പരസ്യം.

ഇതില്‍ നിന്ന് എന്ത് മനസിലാക്കാം? നമ്മുടെ ചിന്തശക്തി നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു എന്നല്ലേ  .ഒന്ന് ചിന്തിച്ചു  നോക്കിയേ, സ്വയം നഷ്ടം സഹിച്ചു ഒരു അപരിചിതന്‍ നിങ്ങളെ സമ്പന്നന്‍ ആക്കാന്‍ നോക്കുമോ? പറയുന്നതില്‍ വിഷമം ഉണ്ട് ഈ ലോകത്ത് സ്വയം നഷ്ടം സഹിച്ചു ഒരു അപരിചിതനും നിങ്ങള്ക്ക് ഒരു ചായ  കൂടി വാങ്ങിച്ചു തരില്ല. ഒന്ന് ചിന്തിച്ചാല്‍ മതിയല്ലോ; എങ്ങനെ ആണ് കുറച് ദിവസത്തിനുള്ളില്‍ പണം പെരുകുന്നത്? നേരായ മാര്‍ഗത്തില്‍ ഒരിക്കലും പറ്റില്ല. 

മലയാളികളെ ഇനി എങ്കിലും പാഠം പഠിക്കു. ഒന്ന് വച്ചാല്‍ പത്ത്,പത്ത് വച്ചാല്‍ നൂറ്  എന്ന് കേള്‍ക്കുമ്പോള്‍ ഇനി എങ്കിലും ഓടാതിരിക്കു. മീശ മുളക്കാത്ത പയ്യന് പോലും നിങ്ങളെ പറ്റിക്കാവുന്ന അവസ്ഥ ഒന്ന് മാറ്റി എടുക്ക്..........
 

4 comments: